ഊട്ടി: ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിബിൻ റാവത്തും കുടുംബവും സഞ്ചരിച്ച സൈനിക ഹെലികോപ്റ്റർ തകർന്നു വീണു. നാലു പേർ മരിച്ചതായി ഊട്ടി പൊലീസ് സ്ഥിരീകരിച്ചു. രണ്ടു പേരെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
ഊട്ടി കൂനൂരിലാണ് അപകടമുണ്ടായത്. നാല് സൈനിക ഉദ്യോഗസ്ഥർ അടക്കം 14 പേർ ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നതായി പ്രാഥമിക വിവരം. സുലൂർ സേനാ കേന്ദ്രത്തിൽ നിന്ന് വെല്ലിങ്ടൺ കന്‍റോൺമെന്‍റിലെ ഡിഫൻസ് സർവീസസ് കോളജിലേക്ക് പോവുകയായിരുന്നു സംഘം.
വീഡിയോ👇




