ജിദ്ദ: കോവിഡ് കാലത്തു മദീനയിലെ വിവിധ ഹോസ്പിറ്റലികളിൽ സുത്യർഹമായ സേവനം നൽകിയ മലയാളി നഴ്സിങ്ങ് കമ്മ്യൂണിറ്റിയിലെ അന്‍പതോളം നഴ്സുമാരെ ജിദ്ദ നവോദയ മദീന ഏരിയ കമ്മറ്റി ആദരിച്ചു.
മദീനയിലെ പത്തോളം ഹോസ്പിറ്റലുകളില്‍ നിന്നും തിരഞ്ഞെടുത്ത ബിൻസി, ഷൈനി, ഷെജിനമോൾ, മൈഥിലി, നസിയ, റുബീന, രഞ്ജു, ഷിബാ, റാണി, രഹ്ന എന്നിവര്‍ക്ക് ചടങ്ങില്‍ വച്ച് മൊമെന്റോ നല്കി.
ഡോക്ടർ മുഹമ്മദ് സാലിഹ് ന്റെ നേതൃത്വത്തിലാണ് മൊമെന്റോ വിതരണം നടന്നത്.
ഈ ചടങ്ങ് മദിനയിലെ മലയാളി സമൂഹത്തിനു വേറിട്ട അനുഭവമായി മാറിഎന്നും നവോദയ നൽകിയ ഈ ആദരവ് അർഹതയ്ക്കുള്ള അംഗീകാരമാന്നെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
നവോദയ പ്രസിഡന്റ് കിസ്മത് മമ്പാട്, രക്ഷാധികാരി സമിതി അംഗങ്ങളായ സലാം കല്ലായി, ഫിറോസ് മുഴപ്പിലങ്ങാട്, ഏരിയ സെക്രട്ടറി സുജായി മാന്നാര്‍, ഏരിയ പ്രസിഡന്റ് നിസാർ കരുനാഗപ്പള്ളി തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.