ന്യൂഡൽഹി: ലോകത്തെ ഭീതിയിൽ നിർത്തുന്ന കൊവിഡ് -19 പുതിയ വകഭേദം ഒമിക്രോൺ ഇന്ത്യയിലും സ്ഥിരീകരിച്ചു. കർണാടകയിൽ രണ്ടുപേർക്കാണ് ഇത് സ്ഥിരീകരിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.
46ഉം 66ഉം വയസുകളുള്ള രണ്ട് പുരുഷൻമാരിലാണ് രോഗം കണ്ടെത്തിയത്. ഇവരുമായി സമ്പർക്കത്തിലുള്ള എല്ലാവരും കർശന നിരീക്ഷണത്തിലാണ്. പരിഭ്രമത്തിന്‍റെ കാര്യമില്ലെന്നും കർശന സുരക്ഷ മതിയന്നും കേന്ദ്രം അറിയിച്ചു.
ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമിക്രോൺ ഇതിനകം 29 ലധികം രാജ്യങ്ങളിൽ ഇതിനകം കണ്ടെത്തിയിട്ടുണ്ട്.