സഊദിയിൽ ലിഫ്റ്റ് തകർന്ന് കുഴിയിൽ വീണ് മലയാളി യുവാവിന് ദാരുണ മരണം

0
6423

ജിദ്ദ: സഊദിയിൽ ലിഫ്റ്റിൽ കയറവെ യുവാവ് ലിഫ്റ്റിൻ്റെ കുഴിയിൽ വീണ് ദാരുണമായി മരണപ്പെട്ടു. പത്തനംതിട്ട ചിറ്റാർ കടലാടിമറ്റത്ത് സനൂപ് കെ.സുരേന്ദ്രൻ (27) ആണ് ജോലി സ്ഥലത്ത് വെച്ച് അപകടത്തിൽ പെട്ടത്. അൽഫുർസാൻ ലോജിസ്റ്റിക്സ് കമ്പനി ജീവനക്കാരനായ സനുപ് ബുധനാഴ്ച ഉച്ചക്ക് ഭക്ഷണം കഴിക്കാനായി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് അപകടം. ലിഫ്റ്റിൻ്റെ വാതിൽ തുറന്ന് കയറിയ പാടെ ലിഫ്റ്റ് തകർന്ന് നേരെ താഴെക്ക് വീഴുകയായിരുന്നു.

ഉടൻ ആശുപത്രിയിലെത്തിച്ച് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രണ്ടു വർഷമായി സഊദിയിലെത്തിയി യുവാവ് ഇത് വരെ നാട്ടിൽ പോയിട്ടില്ല. അവിവാഹിതനാണ്. കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നാട്ടിൽ കൊണ്ടു പോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.