കെ. പി മുഹമ്മദ്‌ കുട്ടിക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകി

ജിദ്ദ: സഊദി കെഎംസിസി നാഷണൽ കമ്മിറ്റി പ്രെസിഡന്റും തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാനുമായ കെ.പി മുഹമ്മദ്‌ കുട്ടിക്ക് ജിദ്ദ ഇന്റർനാഷണൽ എയർപോർട്ടിൽ കെഎംസിസി നേതാക്കൾ സ്വീകരണം നൽകി. തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാനായി തെരെഞ്ഞെടുക്കപ്പെട്ടതിനു ശേഷം ആദ്യമായി സഊദിയിൽ എത്തുന്ന കെ. പി മുഹമ്മദ്‌ കുട്ടിയെ സ്വീകരിക്കാൻ കെഎംസിസി നാഷണൽ – സെൻട്രൽ കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും എത്തിയിരുന്നു.

മുസ്‌ലിം യൂത്ത് ലീഗിന്റെ സമര പോരാട്ട ഭൂമിയിൽ നിന്നും പ്രവാസലോകത്തു എത്തപ്പെട്ട മുഹമ്മദ്‌ കുട്ടി കഴിഞ്ഞ മൂന്നര പതിറ്റാണ്ടായി കെഎംസിസി യെ സഊദി നാഷണൽ തലത്തിൽ നയിച്ചു വരികയായിരുന്നു.
മുസ്‌ലിം ലീഗിന്റെ സമുന്നത നേതാക്കളിൽ പ്രമുഖനായ കെ.പി മുഹമ്മദ്‌ കുട്ടി ആദ്യമായാണ് പാർലിമെന്ററി രംഗത്തേക്ക് വരുന്നത്. ജിദ്ദയിൽ എത്തിയ അദ്ദേഹത്തിന് വിപുലമായ സ്വീകരണം നടത്തുമെന്നു കെഎംസിസി നേതാക്കൾ അറിയിച്ചു.

ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് പാളയാട്ട്, നാഷണൽ സെക്രട്ടറിയേറ്റ് അംഗം നാസർ വെളിയങ്കോട്, സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ ഇസ്മായിൽ മുണ്ടക്കുളം, ഇസ്ഹാഖ് പൂണ്ടോളി ,നാസർ മച്ചിങ്ങൽ, സിറ്റി കെഎംസിസി കമ്മിറ്റി സെക്രട്ടറി റഷീദ് വാഴക്കാട്, മറ്റു നിരവധി പ്രവർത്തകരും എയർ പോർട്ടിൽ സ്വീകരിക്കാൻ എത്തിയിരുന്നു.