ജിദ്ദ: മാറാക്കര പഞ്ചായത്ത് പത്തൊമ്പതാം വാർഡിൽ താമസിക്കുന്ന ദളിത് ലീഗ് കാരണവരായ താമിക്കുട്ടിയെ മാറാക്കര ഗ്ലോബൽ കെഎംസിസി ആദരിച്ചു. ഗ്ലോബൽ കെഎംസിസി നടത്തി വരുന്ന ‘സ്നേഹപൂർവ്വം സ്നേഹ യാത്ര’യുടെ ഭാഗമായിട്ടാണ് ദളിത് ലീഗ് നേതാവായ താമിക്കുട്ടി (താമിക്കുട്ടി ഏട്ടൻ) യെ ആദരിച്ചത്.
താമിക്കുട്ടിയുടെ വീട്ടിലെത്തിയ മുസ്‌ലിം ലീഗ് – കെഎംസിസി നേതാക്കളുടെ സാന്നിദ്ധ്യത്തിൽ ദളിത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയും മുൻ മലപ്പുറം ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ എ.പി ഉണ്ണി കൃഷ്‌ണൻ മാറാക്കര ഗ്ലോബൽ കെഎംസിസി വക ഉപഹാരം താമിക്കുട്ടിക്ക് കൈമാറി. അതോടൊപ്പം താമിക്കുട്ടിയുടെ വീടിന്റെ തറയിൽ ടൈൽസ് വിരിച്ചു നവീകരിക്കാനുള്ള ചുമതല മാറാക്കര ഗ്ലോബൽ കെഎംസിസിയും വാർഡ് മുസ്‌ലിം ലീഗ് കമ്മിറ്റിയും സംയുക്തമായി ഏറ്റെടുക്കുന്നതിന്റെ പ്രഖ്യാപനവും ചടങ്ങിൽ വെച്ച് അദ്ദേഹം നിർവ്വഹിച്ചു.
ചടങ്ങിൽ മലപ്പുറം ജില്ല പഞ്ചായത്ത് മെമ്പർ മൂർക്കത്ത് ഹംസ മാസ്റ്റർ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഒ.കെ സുബൈർ, വാർഡ് മെമ്പർ കെ.പി നാസർ, മാറാക്കര പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അബൂബക്കർ തുറക്കൽ, മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ടി. എം ബഷീർ കുഞ്ഞു, ജനറൽ സെക്രട്ടറി അബൂബക്കർ തയ്യിൽ, ഉപദേശക സമിതി ചെയർമാൻ എം.ടി ബക്കർ ഹാജി കരേക്കാട്, ഉപദേശക സമിതി അംഗങ്ങളായ സി.വി കുഞ്ഞു വട്ടപ്പറമ്പ്, ഹംസ ഹാജി മാറാക്കര, ഗ്ലോബൽ കെഎംസിസി സെക്രട്ടറി ഫൈസൽ ചെരട, ഭാരവാഹികളായ ഫഖ്‌റുദ്ധീൻ ആലസം പാട്ടിൽ, സകരിയ കല്ലൻ, ഗ്ലോബൽ കെഎംസിസി ചീഫ് കോ-ഓർഡിനേറ്റർ ഒ.കെ കുഞ്ഞിപ്പ, കോ- ഓർഡിനേറ്റർ റഷീദ് കീഴ്‌മുറി, മാറാക്കര പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ ജംഷാദ് കല്ലൻ, വാർഡ് മുസ്‌ലിം ലീഗ് നേതാക്കളായ കാസിം കൊല്ലേത്ത്, ശിഹാബ് എന്നിവർ സംബന്ധിച്ചു.





