സഊദിയിൽ മൂന്ന് മാസത്തേക്ക് ഇഖാമ പുതുക്കി തുടങ്ങി

0
4275

റിയാദ്: സഊദി അറേബ്യയില്‍ വിദേശികളുടെ ഇഖാമ മൂന്നു മാസത്തേക്ക് പുതുക്കിത്തുടങ്ങി. ഈ സൗകര്യം ഇന്ന് മുതല്‍ ലേബര്‍ വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമായിട്ടുണ്ട്. നേരത്തെ തന്നെ ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തിയിരുന്നു. പുതിയ സംവിധാന പ്രകാരം മൂന്ന്, ആറ്, ഒമ്പത്, ഒരു വർഷം എന്നിങ്ങനെ ആവശ്യമായ രീതിയിൽ തൊഴിലുടമകൾക്ക് തങ്ങളുടെ തൊഴിലാളികളുടെ ഇഖാമ പുതുക്കാൻ സാധിക്കും.

ജവാസാത്തില്‍ തവണയായി പണമടക്കാനുള്ള സൗകര്യം മൂന്നാഴ്ച മുമ്പേ ബാങ്കുകള്‍ സൗകര്യപ്പെടുത്തിയിരുന്നു. വിദേശികള്‍ക്ക് തങ്ങളുടെ ആശ്രിതരുടെ ലെവിയും ഇങ്ങനെ തവണകളായി അടക്കാൻ സൗകര്യമുണ്ട്.