സഊദിയിൽ കോപ്പി സെന്ററുകളിൽ പരിശോധന, നിരവധി ഉപകരണങ്ങളും പുസ്തകങ്ങളും പിടിച്ചെടുത്തു

0
3715

റിയാദ്: കോപ്പി സെന്ററുകളിൽ നടത്തിയ പരിശോധനകളിൽ നിയമ ലംഘനം കണ്ടതിനെ തുടർന്ന് നിരവധി സ്ഥാപനങ്ങളിൽ നിന്ന് ഉപകരണങ്ങളും ബുക്കുകളും പിടിച്ചെടുത്തു. അതോറിറ്റി ഫോർ ഇന്റലക്ച്വൽ പ്രോപ്പർട്ടി അധികൃതരാണ് സുരക്ഷാ അധികാരികളുമായി സഹകരിച്ച് രാജ്യത്തിന്റെ നിരവധി പ്രദേശങ്ങളിൽ നിരവധി കോപ്പി കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തിയത്. പകർപ്പാകാശം ലംഘിച്ചതും കണ്ടെത്തിയിട്ടുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ കമ്മീഷൻ സംഘങ്ങൾ നിരവധി വിദ്യാർത്ഥി സേവന കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തുകയും പകർപ്പാവകാശം ലംഘിക്കുന്ന വലിയ അളവിൽ പകർത്തിയ പ്രസിദ്ധീകരണങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

അതോറിറ്റിയുടെ സംഘങ്ങൾ പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടുകയും നിയമലംഘകർക്ക് പിഴകൾ നൽകുകയും ചെയ്തു. വ്യവസ്ഥയുടെ ലംഘനത്തിന്റെയും പകർപ്പാവകാശ ലംഘനത്തിന്റെയും അനന്തരഫലങ്ങളെക്കുറിച്ച് അതോറിറ്റി മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

വീഡിയോ👇

https://malayalampress.com/wp-content/uploads/2021/11/2021_11_23_13_28_48__IvxMmG7LhjdXH91.mp4