റിയാദ്: ഇന്ത്യക്കാർ ഉൾപ്പെട്ട വൻ അംഗ കവർച്ച സംഘത്തെ റിയാദിൽ നിന്ന് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു. നിയമാനുസൃത ഇഖാമയിൽ രാജ്യത്ത് കഴിയുന്ന 19 അംഗ കവർച്ച സംഘമാണ് പിടിയിലായത്. ഇന്ത്യക്കാരും ബംഗ്ലാദേശുകാരും പാക്കിസ്ഥാനികളുമായ 14 പേരും അതിർത്തി നിയമ ലംഘകരായ അഞ്ചു ഇന്ത്യക്കാരും ബംഗ്ലാദേശുകാരും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്.
നിർമ്മാണം നടക്കുന്ന കെട്ടിടങ്ങളിൽ നിന്നും മറ്റിടങ്ങളിൽ നിന്നുമായി കേബിളുകൾ, വൈദ്യുതി ബ്രെയ്ക്കറുകൾ, മാൻഹോളുകളുടെ ഇരുമ്പ് മൂടികൾ എന്നിവ കവരുകയും വിൽപ്പന നടത്തുകയുമാണ് സംഘം ചെയ്തിരുന്നത്. പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് മക്ക പ്രവിശ്യാ പബ്ലിക് പ്രോസിക്യൂഷനു കൈമാറിയതായി പോലീസ് വ്യക്തമാക്കി.