ബുറൈദ: സഊദിയിലെ ബുറൈദയിൽ ലോറിയുടെ ടാങ്കിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. എരുമപ്പെട്ടി മരത്തംകോട് എ.കെ.ജി നഗറിൽ പന്നിത്തടം കോൺകോഡ് സ്കൂളിന് സമീപത്തെ മഠപ്പാട്ട് പറമ്പിൽ വീട്ടിൽ പരേതനായ ഖാദറിന്റെ മകൻ അൻസാറാണ് (36) മരിച്ചത്.
ടാങ്കർ ലോറി ഡ്രൈവറായിരുന്ന യുവാവ് ചൊവ്വാഴ്ച ഉച്ചക്ക് ടാങ്കിെൻറ ഉൾവശം വൃത്തിയാക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. രക്ഷിക്കാൻ ടാങ്കിനകത്ത് കയറിയ സഹായിയും കുഴഞ്ഞുവീണു. ഇരുവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൻസാറിനെ രക്ഷിക്കാനായില്ല.
മാലിന്യം കൊണ്ടുപോകുന്ന ടാങ്കിനകത്ത് കെട്ടിക്കിടന്ന വാതകം ശ്വസിച്ചതാണ് ദുരന്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. ആത്തിക്കയാണ് മാതാവ്. ഭാര്യ: ബുസ്താന. മകൾ: അംന ഫാത്തിമ.
