സഊദിയിൽ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരിച്ചു

0
4176

ദമാം: കിഴക്കൻ സഊദിയിലെ ദമമ്മിലുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശി മരണപ്പെട്ടു. ഫറോക്ക് കോടമ്പുഴ ചാത്തം പറമ്പ് കുപ്പാമഠത്തിൽ അബൂബക്കർ സിദ്ധീഖ് (കുഞ്ഞിമോൻ ) ആണ് മരിച്ചത്. ഇന്ന് രാവിലെ ദമാം അൽഹസ റോഡിലാണ് അപകടമുണ്ടായത്.

കോടമ്പുഴ ചാത്തം പറമ്പ് കുപ്പാമഠത്തിൽ മുഹമ്മദ് കുട്ടി – മറിയം ദമ്പതികളുടെ മകനാണ്. ഭാര്യ : മുബീന, മക്കൾ : നാഫിഹ്, നിഫമറിയം, നാജിഹ്, സഹോദരങ്ങൾ: കുഞ്ഞിമൊയ്തീൻ, ശരീഫ, മൈമൂനത്ത്, ഖൈറുന്നിസ, ലത്തീഫ്, സർജില. ദമാം മെഡിക്കൽ കോംപ്ലക്‌സ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങൾ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.