ഓരോ രാജ്യത്തേക്കുമുള്ള യാത്രാ മാനദണ്ഡങ്ങൾ ഇനി ഒറ്റ ക്ലിക്കിൽ അറിയാം, പുതിയ അപ്ഡേറ്റുമായി തവക്കൽന

0
3403

റിയാദ്: സഊദിയിൽ നിന്ന് ഏതൊരു രാജ്യത്തെക്കും പോകുമ്പോഴും സ്വീകരിക്കേണ്ട യാത്രാ ആരോഗ്യ മാനദണ്ഡങ്ങൾ അറിയാവുന്ന സംവിധാനവുമായി തവക്കൽന ആപ്ലിക്കേഷനിൽ പുതിയ പരിഷകരണം. പുതിയ അപ്ഡേറ്റിലാണ് തവക്കൽന പുതിയ സംവിധാനം ഉൾപ്പെടുത്തിയത്. ആഗോള വിമാന യാത്രാ സംവിധാനമായ ഇന്റർനാഷണൽ എയർ ട്രാൻസ്‌പോർട്ട് അസോസിയേഷൻ (ഐ എ ടി എ) നുമായി സഹകരിച്ചാണ് പുതിയ സംവിധാനം സജ്ജമാക്കിയത്.

ഓരോ രാജ്യവും സ്വീകരിക്കുന്ന പ്രവേശന ആരോഗ്യ യാത്രാ നടപടികളാണ് ഓരോരുത്തർക്കും അറിയാനാകുക. തവക്കൽന ആപ്ലിക്കേഷന്റെ പ്രധാന പേജ് തുറന്ന് സേവനങ്ങൾ (service) എന്നതിൽ കയറി ആരോഗ്യ യാത്രാ മാനദണ്ഡം (Health travel requirements) എന്നതിൽ കയറിയാണ് സേവനം ഉപയോഗപ്പെടുത്തേണ്ടത്.

ഇവിടെ യാത്രക്കാരന്റെ രാജ്യം , എത്തിച്ചേരുന്ന രാജ്യം, പുറപ്പെടുന്ന തീയതി, എത്തിച്ചേരുന്ന തീയതി എന്നിവ ചേർക്കാനാകും, തുടർന്ന് “സബ്‌മിറ്റ്” നൽകുമ്പോൾ പോകേണ്ട രാജ്യം ഏർപ്പെടുത്തിയ യാത്രാ, ആരോഗ്യ മാനദണ്ഡങ്ങൾ വ്യാതമാകും.