റിയാദ്: തൊഴില്‍ യോഗ്യതാ പരീക്ഷയ്ക്ക് വിദേശത്ത് കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിനുള്ള അക്രഡിറ്റേഷന്‍ കമ്മിറ്റിക്ക് സഊദി അറേബ്യ അനുമതി നല്‍കി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. വിസ ലഭിക്കാന്‍ ഈ പരീക്ഷ പാസാകേണ്ടി വരും. സാങ്കേതികവും പ്രത്യേക കഴിവുകള്‍ ആവശ്യമായതുമായ മേഖലയിലാണ് സഊദി തൊഴില്‍ യോഗ്യതാ പരീക്ഷ ആരംഭിച്ചിരിക്കുന്നത്. യോഗ്യതാ പരീക്ഷ വിജയിക്കാത്തവര്‍ക്ക് നിശ്ചിത മേഖലകളില്‍ സഊദിയിലേക്കുള്ള വിസ ലഭിക്കില്ല.
വിദേശത്തുള്ളവര്‍ക്ക് അവരവരുടെ രാജ്യത്ത് തന്നെ പരീക്ഷാ കേന്ദ്രമുണ്ടാകും. ഇത് അനുവദിക്കുന്നതിനുളള സ്ഥിരം അക്രഡിറ്റേഷന്‍ കമ്മിറ്റിക്കാണ് മന്ത്രിസഭയുടെ അനുമതി. ഈ കമ്മിറ്റിയാകും ഓരോ രാജ്യത്തും വേണ്ട പരീക്ഷാ കേന്ദ്രങ്ങള്‍ക്ക് അംഗീകാരം നല്‍കുക. എന്നാൽ, എന്ന് മുതലാണ് ഇത് പ്രാബല്യത്തിൽ വരികയെന്ന് ഇപ്പോൾ വ്യക്തമല്ല.
നിലവില്‍ സഊദിക്കകത്തുള്ളവര്‍ക്കു മാത്രമാണ് പരീക്ഷ നടത്തുന്നത്. ഓണ്‍ലൈനായും പ്രാക്ടിക്കലായും പരീക്ഷയുണ്ടാകും. ഇത് പാസാകുന്നവര്‍ക്കേ ജോലിയില്‍ തുടരാനാകൂ. മൂന്ന് തവണയാണ് അവസരമുണ്ടാവുക. ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ടെക്നിക്കല്‍ ആന്‍ഡ് വൊക്കേഷണല്‍ ട്രെയിനിങ്ങിന്റെ മേല്‍നോട്ടത്തിലാണ് പരീക്ഷ. ആറില്‍ കൂടുതല്‍ ജീവനക്കാരുള്ള സ്ഥാപനങ്ങളിലെ പരീക്ഷ നവംബര്‍ മൂന്നിന് തുടങ്ങിയിരുന്നു.
ഒന്നു മുതല്‍ അഞ്ചു വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങള്‍ക്ക് ഡിസംബര്‍ ഒന്നു മുതലും തൊഴില്‍ യോഗ്യതാ പരീക്ഷ നടപ്പാക്കും. ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, മെക്കാനിക്, ഐ.ടി, ടെക്നീഷ്യന്‍, കലാകാരന്മാര്‍ തുടങ്ങി ആയിരത്തിലേറെ തസ്തികകള്‍ക്ക് പരീക്ഷ ബാധകമാണ്.
സഊദി തൊഴിൽ പരീക്ഷ; മൂന്നാം ഘട്ടം ഈ സ്ഥാപനങ്ങളിൽ
തൊഴിൽ നൈപുണ്യ പരീക്ഷ പുരോഗമിക്കുന്നു, വിവിധ പരീക്ഷകളുടെ ചിത്രങ്ങൾ കാണാം
നിങ്ങളുടെ ഇഖാമ പ്രൊഫഷനിൽ നിലവിൽ പരീക്ഷ ഉണ്ടോ എന്ന് എങ്ങനെ അറിയാം