സഊദിയിൽ 391 കിലോ മയക്കുമരുന്നുമായി വിദേശികൾ ഉൾപ്പെടെ 9 പേരെ അറസ്റ്റ് ചെയ്തു

0
2120

റിയാദ്: 391 കിലോഗ്രാം ഹഷിഷ് കൈവശം വെച്ചതിന് ഒമ്പത് പേരെ അറസ്റ്റ് ചെയ്തതായി ദേശീയ വാർത്താ ഏജൻസി സഊദി പ്രസ് ഏജൻസി (എസ്പിഎ) റിപ്പോർട്ട് ചെയ്തു. പിടിക്കപ്പെട്ട ഒമ്പത് പേരിൽ ഏഴ് പേർ സഊദി പൗരന്മാരും മറ്റ് രണ്ട് പേർ എത്യോപ്യക്കാരുമാണ്. ജസാൻ, അസീർ മേഖലകളിൽ നിന്നാണ് ഇവരെ പിടികൂടിയത്.

ഇവർക്കെതിരെ പ്രാരംഭ നിയമ നടപടികൾ ഇതിനകം സ്വീകരിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷൻ ബ്രാഞ്ചിലേക്ക് കേസ് റഫർ ചെയ്തിട്ടുണ്ട്.

ഈ മാസമാദ്യം സുഗന്ധവ്യഞ്ജന പാത്രങ്ങൾക്കുള്ളിൽ ഒളിപ്പിച്ച 1.8 ദശലക്ഷം ആംഫെറ്റാമിൻ ഗുളികകൾ ഉൾപ്പെട്ട കള്ളക്കടത്ത് ശ്രമം സഊദി അധികൃതർ പരാജയപ്പെടുത്തിയിരുന്നു. മയക്കുമരുന്ന് സ്വീകർത്താക്കളായ രണ്ട് സിറിയൻ സ്വദേശികളെ പിടികൂടുകയും ചെയ്തിരുന്നു. ജിദ്ദയിൽ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ഒക്ടോബറിൽ, മുന്തിരി കണ്ടെയ്നറിനുള്ളിൽ ഒളിപ്പിച്ച അഞ്ച് ദശലക്ഷത്തിലധികം ആംഫെറ്റാമൈൻ ഗുളികകൾ കടത്താനുള്ള ശ്രമവും അധികൃതർ പരാജയപ്പെടുത്തിയിരുന്നു.

വീഡിയോ👇