റിയാദ്: വാട്ട്‌സ്ആപ്പ് ആപ്ലിക്കേഷനിലെ ഒരു ഗ്രൂപ്പ് അഡ്മിൻ ഒരു അംഗത്തെ ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയാൽ, ഈ അംഗം ബന്ധപ്പെട്ട വകുപ്പുകൾക്ക് പരാതി നൽകിയാൽ അത് നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയനാകുമെന്ന് അഭിഭാഷകനും നിയമോപദേശകനുമായ അഹമ്മദ് അജബ് മുന്നറിയിപ്പ് നൽകി.
സഊദി ആൻറി സൈബർ ക്രൈം നിയമത്തിൽ അനുശാസിക്കുന്ന നിയമപ്രകാരമുള്ള പിഴ ഈ കേസിൽ ഗ്രൂപ്പ് അഡ്മിൻമാർക്കെതിരെ ചുമത്തിയേക്കാമെന്നും ഗ്രൂപ്പ് അഡ്മിൻ അദ്ദേഹത്തിന് നഷ്ടപരിഹാരം നൽകാൻ നിർബന്ധിതനാകുമെന്നും അഹ്‌മദ് അജബ് കൂട്ടിച്ചേർത്തു.
സൈബർ ക്രൈം സംവിധാനം അനുസരിച്ച് ഇത്തരം ഘട്ടങ്ങളിൽ അഡ്മിനെതിരെ ഒരു വർഷം വരെ തടവും 500,000 റിയാലിൽ കൂടാത്ത പിഴയും അല്ലെങ്കിൽ ഏതെങ്കിലും ഒന്ന് ശിക്ഷയായി ലഭിച്ചേക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. മറ്റുള്ളവരെ അപകീർത്തിപ്പെടുത്തുന്നതോ അല്ലെങ്കിൽ വിവിധ വിവര സാങ്കേതിക വിദ്യകളിലൂടെ അവരെ ഉപദ്രവിക്കുന്നതോ ആയ കുറ്റകൃത്യം ചെയ്യുന്ന ഏതൊരാൾക്കെതിരെയും ഈ ശിക്ഷാ നടപടികൾ സ്വീകരിക്കപ്പെടും.
വാട്ട്‌സ്ആപ്പിൽ നിന്ന് പുറത്താക്കപ്പെട്ട അംഗത്തിന് സംഭവിക്കാവുന്ന ദോഷം പലപ്പോഴും ധാർമ്മികമാണെന്നും അത് അവന്റെ സ്റ്റാറ്റസ് കുറയ്ക്കുകയും അവന്റെ അഭിമാനത്തിന് ക്ഷതം ഏൽപ്പിക്കപ്പെടുകയും ചെയ്യുന്നു. അവന്റെ പ്രശസ്തിക്ക് ഹാനി വരുത്തുന്നു.
വിവര സാങ്കേതി വിദ്യയിലൂടെ മറ്റുള്ളവരെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നത് തടയുന്നതിനുള്ള സൈബർ കുറ്റ കൃത്യങ്ങൾ തടയുന്നതിനുള്ള നിയമത്തിലെ ആർട്ടിക്കിൾ 3 ഖണ്ഡിക 5 പ്രകാരമാണു ശിക്ഷ ലഭിക്കുക. ഒരാളെ ഒഴിവാക്കേണ്ട സാഹചര്യം ഉണ്ടാകുകയാണെങ്കിൽ അത് അനുരഞ്ജ്നത്തിലൂടെ കൈകാര്യം ചെയ്യണമെന്നും അഹ്‌മദ് അജബ് ആഹ്വാനം ചെയ്യുന്നു.