സുമനസുകൾ കൈകോർത്തു, മുഹമ്മദുണ്ണിയുടെ തുടർ ചികിത്സ ഇനി നാട്ടിൽ

0
1265

റിയാദ്: സഊദി അറേബ്യയിലെ വാദി ദവാസിറിൽ ജനറൽ ഹോസ്പിറ്റലിൽ രണ്ടു മാസത്തോളമായി വാദി ദവാസിർ അഡ്മിറ്റിലായിരുന്ന മലപ്പുറം സ്വദേശിക്ക് ഇനി തുടർചികിത്സ നാട്ടിൽ. സ്‌ട്രോക് ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന അരീക്കോടിനടുത്തു കടുങ്ങല്ലൂർ സ്വദേശി മുഹമ്മദുണ്ണി അബുബക്കർ ആണ് സുമനസുകളുടെ സഹായത്താൽ നാട്ടിലേക്ക് തിരിക്കുന്നത്. 43 വയസ് പ്രായമുള്ള മുഹമ്മദുണ്ണി മൂന്ന് ആഴ്ചയോളം അർദ്ധബോധാവസ്ഥയിൽ ഐ സി യു വിലും വെന്റിലേറ്ററിലുമായിരുന്നു.

തുടർന്ന് റൂമിലേയ്ക്ക് മാറ്റിയെങ്കിലും ശരീര ഭാഗങ്ങൾ ചലിപ്പിക്കുവാനും സംസാരിക്കാനും കഴിയാതെ വളരെ പ്രയാസപ്പെട്ടിരുന്ന മുഹമ്മദുണ്ണിയ പരിചരിക്കാൻ വാദിയിലെ ഒരുപറ്റം പരിചയക്കാരും നാട്ടുകാരുമായ മനുഷ്യസ്നേഹികൾ മുന്നിട്ടിറങ്ങിയിരുന്നു. തുടർചികത്സയ്ക്ക് നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നേരത്തെ നടത്തിയിരുന്നെവെങ്കിലും ആരോഗ്യസ്ഥിതി തൃപ്തികരമല്ലാത്തതിനാൽ ഡോക്ടർമാർ വിസമ്മതിക്കുയയായിരുന്നു. ഇപ്പോഴും ഇടയ്ക്കിടെ ഓക്സിജൻ കൊടുക്കേണ്ടതായും തലയിൽ നിന്നും കഫം ഒഴിവാക്കേണ്ടതും ഉണ്ട് . ബുധനാഴ്ച പുലർച്ചെ ജിദ്ദയിൽ നിന്നും കൊച്ചിയിലേയ്ക്ക് പോകുന്ന സഊദി എയർലൈൻസിൽ പ്രത്യക മെഡിക്കൽ സജ്ജീകരണങ്ങൾ സംവിധാനിച്ചാണ് മുഹമ്മദുണ്ണിയ തുടർചികിത്സയ്ക്കായി കൊണ്ടുപോകുന്നത്

സഊദി എയർലൈൻസിന്റെ സ്ട്രക്ച്ചർ ഫീസ് 23,500 റിയാൽ ഐ സി എഫ് നേതൃത്വത്തിൽ കെ എം സി സി പ്രവർത്തകരുടെയും ടാക്സി തൊഴിലാളികൾ ഉൾപ്പടെയുള്ളവരുടെയും ശ്രമഫലമായിട്ടാണ് സ്വരൂപിച്ചത്. വാദി ദവാസിറിൽനിന്നും പ്രത്യക ആംബുലൻസിൽ അദ്ദേഹത്തെ ജിദ്ദയിൽ എത്തിക്കാൻ ചികിൽസിച്ചിരുന്ന ഡോക്ടർമാരും ഹോസ്പിറ്റൽ അധികൃതരും ഏറെ സഹായിച്ചുവെന്നും കൊച്ചിയിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്കുള്ള ആംബുലൻസ് എസ് വൈ എസ് സംസ്ഥാന കമ്മിറ്റി മഞ്ചേരി സ്വാന്ത്വന കേന്ദ്രവുമായി ബന്ധപെട്ടു ഏർപ്പാട് ചെയ്തിട്ടുണ്ടെന്നും ഐ സി എഫ് സംഘടനകാര്യ പ്രസിഡന്റ് നിസാർ എസ് കാട്ടിൽ അറിയിച്ചു.