വിദേശങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന കുട്ടികൾക്കുള്ള പിസിആർ ടെസ്റ്റ് ഒഴിവാക്കി

0
1665

ന്യൂഡൽഹി: വിദേശങ്ങളിൽ നിന്ന് ഇന്ത്യയിലെത്തുന്ന കുട്ടികൾക്കുള്ള പിസിആർ ടെസ്റ്റ് ഒഴിവാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു. അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികളെയാണ് പരിശോധനയിൽ നിന്ന് ഒഴിവാക്കിയത്. വിദേശങ്ങളിൽ നിന്ന് ഇന്ത്യൻ വിമാനത്താവളങ്ങളിൽ എത്തിച്ചേരുന്നതിന് മുമ്പും ശേഷവുമുള്ള പരിശോധനയിൽ നിന്ന് ഈ വിഭാഗത്തെ ഒഴിവാക്കിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ്‌ ട്വീറ്റ്‌ ചെയ്തു.

അഞ്ച് വയസിനു മുകളിലുള്ള എല്ലാ യാത്രക്കാർക്കും പി സി ആർ നെഗറ്റീവ് റിസൾട്ട് നിര്ബന്ധമാണ്. എങ്കിലും, എത്തിച്ചേരുമ്പോഴോ ഹോം ക്വാറന്റൈൻ സമയത്തോ കൊവിഡ്-19 ന്റെ ലക്ഷണം കണ്ടെത്തിയാൽ, നിശ്ചയിച്ചിട്ടുള്ള പ്രോട്ടോക്കോൾ അനുസരിച്ച് പരിശോധനയ്ക്കും ചികിത്സയ്ക്കും വിധേയരാകണമെന്നും അറിയിപ്പിലുണ്ട്.

അതെ സമയം, ഷെഡ്യൂൾ ചെയ്ത യാത്രയ്ക്ക് മുമ്പ് യാത്രക്കാർ എയർ സുവിധയുടെ https://www.newdelhiairport.in/airsuvidha/apho-registration എന്ന ലിങ്കിൽ കയറി രജിസ്ട്രേഷൻ പൂർത്തീകരിക്കണമെന്നും യാത്ര ആരംഭിക്കുന്നതിന് മുമ്പ് 72 മണിക്കൂറിനുള്ളിൽ നടത്തിയ കൊവിഡ്-19 നെഗറ്റീവ് RT-PCR റിപ്പോർട്ട് അപ്‌ലോഡ് ചെയ്യണമെന്നും അറിയിപ്പിൽ വ്യക്തമാക്കി.