റിയാദ്: സഊദിയിൽ നിന്ന് ഫൈനൽ എക്‌സിറ്റിൽ പോകുന്ന സാഹചര്യത്തിൽ ഇഖാമ എങ്ങനെ കൈമാറണം അല്ലെങ്കിൽ നൽകാതിരിക്കുന്നത് സംബന്ധിച്ച പൗരന്റെ ചോദ്യത്തോട് പാസ്പോർട്ട് വിഭാഗം പ്രതികരിച്ചു.
താമസക്കാരന്റെ ഇഖാമ തൊഴിലുടമയുടെ ഉത്തരവാദിത്തമാണെന്നും അത് പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റിന് കൈമാറുകയോ രാജ്യം വിട്ടതിന് ശേഷം നശിപ്പിക്കുകയോ ചെയ്യണമെന്ന് “ട്വിറ്ററിലെ” ഔദ്യോഗിക അക്കൗണ്ടിലൂടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ട് പറഞ്ഞു.
“തൊഴിലാളി ഫൈനൽ എക്‌സിറ്റ് പോയാൽ ഇഖാമ കൈമാറേണ്ടതുണ്ടോ? സാധുവായ ഇഖാമയാണ്, പക്ഷേ നഷ്ടപ്പെട്ടു” ഇതായിരുന്നു പൗരന്റെ ചോദ്യം.




