യമനിൽ 138 ഹൂതികൾ കൊല്ലപ്പെട്ടതായി അറബ് സഖ്യ സേന

0
1536

റിയാദ്: യമനിലെ ഇറാൻ അനുകൂല വിമത വിഭാഗമായ ഹൂതികൾക്കെതിരെയുള്ള ആക്രമണം അറബ് സഖ്യ സേന ശക്തമാക്കി. സഊദിക്കെതിരെ ആക്രമണം തുടരുന്ന സാഹചര്യത്തിൽ അതിശക്തമായ തിരിച്ചടിയാണ് അറബ് സഖ്യ സേന നൽകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അൽ-ജുബയിലെയും അൽ-കസറയിലെയും ഹൂത്തി മലിഷ്യയുടെ സംവിധാനങ്ങളെയും ഘടകങ്ങളെയും ലക്ഷ്യമിട്ട് 29 ഓപ്പറേഷനുകൾ നടത്തിയതായി യെമനിലെ കോളീഷ്യൻ ഫോർ സപ്പോർട്ട് ലെജിറ്റിമസിയുടെ സേന അറിയിച്ചു.

ഹൂതികളുടെ 17 സൈനിക വാഹനങ്ങൾ നശിപ്പിക്കാനും 138 ഭീകരരെ ഇല്ലാതാക്കാനും ഓപ്പറേഷനുകൾക്ക് കഴിഞ്ഞുവെന്ന് സഖ്യം വിശദീകരിച്ചു.

സിവിലിയൻമാരെയും സിവിലിയൻ വസ്തുക്കളെയും സംരക്ഷിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ഇറാന്റെ പിന്തുണയുള്ള ഹൂതി മിലിഷ്യയ്‌ക്കെതിരെ സഖ്യസേന സൈനിക ശക്തമായ സൈനിക നടപടികൾ തുടരുകയാണ്.