തവക്കൽനയിൽ ഇനി വാണിജ്യ രേഖകളും

0
2027

റിയാദ്: തവക്കൽനയിൽ ഇനി മുതൽ വാണിജ്യ രേഖകളുടെ വിവരങ്ങൾ കാണാൻ സാധിക്കുമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു. ഓരോ വ്യക്തിയുടെയും രജിസ്റ്റർ ചെയ്ത വാണിജ്യ രേഖകൾ അവരുടെ പേരും ഐഡന്റിറ്റി നമ്പറും സഹിതം “തവക്കൽന” ആപ്ലിക്കേഷനിലൂടെ ദൃശ്യമാകുമെന്നാണ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കിയത്.

എല്ലാവരേയും അവരുടെ ബിസിനസ്സിനെക്കുറിച്ച് അറിയിക്കുകയും അവബോധം നൽകുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് മന്ത്രാലയം വ്യക്തമാക്കി. ഘട്ടം ഘട്ടമായി വിവിധ പരിഷ്കാരങ്ങളാണ് തവക്കൽനയിൽ നടത്തിയിട്ടുള്ളത്.