ഇത്‌ മോഡേൺ സഊദി, പ്രശസ്ത സൂപ്പർ സ്റ്റാർ ഹിബ തവാജിയുടെ ഉഗ്രൻ പ്രകടനം

0
6121

അൽ ഉല: പ്രശസ്ത സൂപ്പർ സ്റ്റാർ ഹിബ തവാജി വെള്ളിയാഴ്ച അൽഉല മറായയിൽ നടന്ന തത്സമയ കച്ചേരിയിൽ സദസ്സിനെ ഇളക്കിമറിച്ചു. അൽ ഉലയിലെ മറായ പഴയകാല പ്രതാപത്തിലേക്കുള്ള തിരിച്ചുവരവും ശൈത്യകാലത്തെ അൽഉല മൊമെന്റ്സ് സംഗീത പരിപാടികളുടെ തുടക്കവും അടയാളപ്പെടുത്തുന്ന ഗംഭീര സംഗീത കച്ചേരിയായിരുന്നു നടന്നത്.

മറായയുടെ സ്റ്റേജിൽ കിടിലൻ ഭാവത്തോയായിരുന്നു കച്ചേരി. സഊദി അറേബ്യയിലെ സ്ത്രീകളോട് സംസാരിക്കുന്ന “മിൻ എല്ലി ബൈക്തർ”, “ലാ ബിദായി വലാ നിഹായി”, “തുലീത് യാ മഹ്‌ല നൂറ” എന്നിവയുൾപ്പെടെയുള്ളവയാണ് സിംഫണിക് ഓർക്കസ്‌ട്രേഷനോടൊപ്പം അവർ അവതരിപ്പിച്ചത്. “അറേബ്യൻ നൈറ്റ്”, “എ ഹോൾ ന്യൂ വേൾഡ്”, “സ്പീച്ച്ലെസ്സ്” എന്നിവയിലൂടെ ഹിബ തന്റെ ആരാധകരെ അത്ഭുതപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും ചെയ്തു.

ഹിബ തവാജിയുടെ ഗംഭീരവും പുതിയതുമായ ഓർക്കസ്ട്രേഷനിൽ അവതരിപ്പിച്ച, ഹൃദയത്തിന് ഏറെ പ്രിയപ്പെട്ട “ലൈല” ഗാനം സ്‌നേഹം പ്രകടിപ്പിക്കാനും രാജ്യത്തോടും ചരിത്രപരമായ ലക്ഷ്യസ്ഥാനമായ അൽഉലയോടും ബഹുമാനം പ്രകടിപ്പിക്കുന്നതുമായിരുന്നു. സംഗീതസംവിധായകനും നിർമ്മാതാവുമായ ഉസാമ റഹ്ബാനി അൽഉലയ്ക്ക് വേണ്ടി തയ്യാറാക്കിയ ഒരു പുതിയ ഓവർചർ പീസ് ടൈലർ അവതരിപ്പിച്ചു. വരും ആഴ്ചകളിൽ അൽഉലയിൽ സംഗീത പരിപാടികൾ തുടരും.