ജിദ്ദ: മാറാക്കര ഗ്ലോബൽ കെഎംസിസിക്ക് കീഴിലുള്ള സർഗ്ഗ ധാര വിങ്ങിന്റെ ആഭിമുഖ്യത്തിൽ ‘സർഗ്ഗ വസന്തം 2021’ സംഘടിപ്പിച്ചു. നാട്ടിലെയും പ്രവാസികൾക്കിടയിലെയും നിരവധി കലാ കാരൻമാർ പങ്കെടുത്ത പരിപാടി വേറിട്ട അനുഭവമായി. ഓൺലൈൻ വഴി സംഘടിപ്പിച്ച പരിപാടി കോട്ടക്കൽ മണ്ഡലം എം എൽ എ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. ഗ്ലോബൽ കെഎംസിസിയുടെ സർഗ്ഗ വസന്തം 2021 പരിപാടി സംഘടനയുടെ വളർച്ചക്ക് വലിയ മുതൽക്കൂട്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസ ലോകത്തെ തിരക്കിനിടയിലും ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ച മാറാക്കര ഗ്ലോബൽ കെഎംസിസി ഭാരവാഹികളെ അദ്ദേഹം അഭിനന്ദിച്ചു.
പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവായ ബാപ്പു വെള്ളിപ്പറമ്പ്, യുവ ഗായകൻ സ്വാധിഖ് പെരുമുഖം എന്നിവർ വീശിഷ്ടാതിഥികളായി പങ്കെടുത്തു. മരുഭൂമിയിൽ കഷ്ടപ്പെടുന്ന പ്രവാസികളുടെ ആശാ കേന്ദ്രമാണ് കെഎംസിസി എന്ന് ബാപ്പു വെള്ളിപ്പറമ്പ് പറഞ്ഞു. തന്റെ ഗൾഫ് സന്ദർശന വേളയിൽ കെഎംസിസി നടത്തുന്ന ജീവ കാരുണ്യ സേവന പ്രവർത്തനങ്ങൾ നേരിൽ കണ്ടു ബോധ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.
സർഗ്ഗ ധാര വിംഗ് ചെയർമാൻ ടി. എ നാസർ കാടാമ്പുഴ (മക്ക) അധ്യക്ഷത വഹിച്ചു. മാറാക്കര ഗ്ലോബൽ കെഎംസിസി പ്രസിഡന്റ് ബഷീർ കുഞ്ഞു കാടാമ്പുഴ, ഉപദേശക സമിതി ചെയർമാൻ ബക്കർ ഹാജി കരേക്കാട്, സി. വി കുഞ്ഞു തുടങ്ങിയവർ ആശംസ നേർന്നു സംസാരിച്ചു.
ആബിദ് വഴിക്കടവ്, ഫാരിഷ ഹുസൈൻ, മുസ്തഫ മലയിൽ, മുഹമ്മദ് അർഷാദ്, ഹഫ്ന ഫർഹ, ഫഹദ് കാലൊടി, ഫാത്തിമ ഫർഹാന, ഷഹീമ കാട്ടകത്ത്, ഷഫീക് കമ്പാല, അഷ്റഫ് പിലാത്തറ,ഇജാസ് അസ്ലം, മൻസൂർ പുത്തനത്താണി തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു.
സർഗ്ഗ ധാര വിംഗ് കൺവീനർ സലീം മണ്ടായപ്പുറം സ്വാഗതവും അഷ്റഫ് ബാബു നന്ദിയും പറഞ്ഞു. നാട്ടിലെയും പ്രവാസികൾക്കിടയിലെയും കലാ കാരന്മാരെ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കലാ – സാഹിത്യ പരിപാടികൾ ഇനിയും സംഘടിപ്പിക്കുമെന്ന് മാറാക്കര ഗ്ലോബൽ കെഎംസിസി സർഗ്ഗ ധാര വിംഗ് ഭാരവാഹികൾ അറിയിച്ചു.