റിയാദ്: ലബനോൻ വിദേശ കാര്യ മന്ത്രിയുടെ ഗൾഫ് വിരുദ്ധ പ്രസ്താവനക്കെതിരെ കടുത്ത ഭാഷയിൽ പ്രതികരിച്ച് ഗൾഫ് രാജ്യങ്ങൾ. ലബനോനുമായുള്ള ബന്ധം പൂർണ്ണതോതിൽ മുറിച്ചു മാറ്റുന്ന നിലയിലാണ് സഊദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ പ്രതികരണങ്ങൾ സഊദിയിലെ ലബനീസ് അംബാസഡറോട് 48 മണിക്കൂറിനകം രാജ്യം വിടാന്‍ സഊദി അറേബ്യ ആവശ്യപ്പെട്ടു. ലബനോന്‍ ഉല്‍പന്നങ്ങള്‍ക്ക് സഊദിയില്‍ ഇറക്കുമതി നിരോധവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
റിയാദിലെ ലബനീസ് അംബാഡഡറെ വിളിച്ചുവരുത്തി സഊദി അറേബ്യ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ബൈറൂത്തിലെ തങ്ങളുടെ അംബാസിഡറോഡ് മടങ്ങിവരാനും സഊദി അറേബ്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഉത്തരവിട്ടു. സഊദിക്ക് പിന്നാലെ ബഹ്‌റൈനും തങ്ങളുടെ രാജ്യത്തെ ലബനീസ് അംബാസിഡറോട് രാജ്യം വിടാൻ ആവശ്യപ്പെട്ടു. അതേസമയം, സഊദിയില്‍ താമസിക്കുന്ന ലക്ഷക്കണക്കിന് ലബനീസ് പൗരന്മാരെ തീരുമാനം ബാധിക്കില്ലെന്ന് സഊദി ഔദ്യോഗിക ടി.വി അറിയിച്ചു.
യെമനിലെ ഹൂത്തി വിരുദ്ധ പോരാട്ടത്തിനെതിരെ ലബനോന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി നടത്തിയ പരാമര്‍ശങ്ങളെ തുടര്‍ന്നാണ് ലബനോനുമായുള്ള സഊദി ഉൾപ്പെടെയുള്ള അറബ് ബന്ധത്തില്‍ വിള്ളല്‍ വീണത്. യമനിലെ ഹൂത്തികൾ സ്വയം പ്രതിരോധിക്കുകയാണെന്നും അവിടെ നടക്കുന്ന യുദ്ധം വെറുതെയാണെന്നുമുള്ള തരത്തിലായിരുന്നു ലെബനാൻ മന്ത്രിയുടെ പ്രസ്താവന. യെമനിലെ യുദ്ധവുമായി ബന്ധപ്പെട്ട് ലബനോന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രി ജോര്‍ജ് കൊര്‍ദാഹിയുടെ അഭിമുഖമാണ് പ്രശ്‌നങ്ങള്‍ക്ക് വഴിവെച്ചത്. എന്നാല്‍ താന്‍ മന്ത്രിപദം ഏല്‍ക്കുന്നതിന് മുമ്പ് ഓഗസ്റ്റില്‍ റെക്കോര്‍ഡ് ചെയ്ത അഭിമുഖമാണിതെന്ന് വ്യക്തമാക്കിയ മന്ത്രി ഖേദപ്രകടനം നടത്തിയിരുന്നു. ലബനീസ് പ്രധാനമന്ത്രി, മന്ത്രിയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ രാജിവെക്കാന്‍ മന്ത്രി തയാറായിട്ടില്ല.
എന്നാൽ മന്ത്രിസഭയിൽ അംഗമാകുന്നതിന് ഒരു മാസത്തിലേറെ മുമ്പ് രേഖപ്പെടുത്തിയ അഭിമുഖത്തിലാണ് കോർദാഹി ആ അഭിപ്രായങ്ങൾ പറഞ്ഞതെന്നും അദ്ദേഹത്തിന്റെ പ്രസ്താവനകൾ അയാളുടെ വ്യക്തിപരമായ അഭിപ്രായത്തെ പ്രതിഫലിപ്പിക്കുന്നതാണെന്നും സർക്കാരുമായി യാതൊരു ബന്ധവുമില്ലെന്നും നയതന്ത്ര വീഴ്കകൾ പരിഹരിക്കാൻ ശ്രമിക്കുന്ന ലെബനൻ പ്രധാനമന്ത്രി നജീബ് മിക്കാറ്റി പറഞ്ഞു .