സഊദിയുടെ സ്വന്തം കൊവിഡ് വാക്സിൻ ഉടൻ, ക്ലിനിക്കൽ പരീക്ഷണം ആരംഭിച്ചു

0
758

റിയാദ്: സഊദി അറേബ്യ വികസിപ്പിച്ച കൊവിഡ് വാക്സിന് ഉടൻ വിപണിയിൽ എത്തിയേക്കുമെന്ന് റിപ്പോർട്ട്. വാക്സിൻ പരീക്ഷണം ക്ലിനിക്കൽ ട്രയലിൽ പ്രവേശിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങൾ വെളിപ്പെടുത്തി. സഊദി ഇന്‍വെസ്റ്റ് മന്ത്രാലയവും ഇമാം അബ്ദുറഹ്‌മാന്‍ അല്‍ഫൈസല്‍ യൂണിവേഴ്‌സിറ്റിക്ക് കീഴിലെ വാദി ദമാം ബയോടെക്‌നിക് കമ്പനിയും സഹകരിച്ചാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്. പുതിയ വാക്‌സിൻ വികസിപ്പിച്ചുകൊണ്ട് കൊറോണ വൈറസിനെ നേരിടുന്നതിൽ രാജ്യം പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചു.

അൽ-ഇഖ്ബാരിയ ചാനൽ റിപ്പോർട്ട് പ്രകാരം വാക്സിൻ നിർമ്മാണത്തിന്റെ മൂന്നാം ഘട്ടത്തിലെത്തിലാണിപ്പോൾ. ക്ലിനിക്കല്‍ പരീക്ഷണം കഴിയുന്നതോടെ വാക്സിൻ നിർമ്മാണം ആരംഭിക്കും.

നിക്ഷേപ മന്ത്രാലയവും കമ്പനിയും റിയാദ് ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിൽ ഇത്‌ സംബന്ധമായി ഒരു സഹകരണ കരാറിൽ ഒപ്പ് വെച്ചിരുന്നു. ആരോഗ്യ-ബയോടെക്‌നോളജി മേഖലകളിൽ വികസിപ്പിക്കുന്ന ദേശീയ സംവിധാനത്തിൽ വാദി ദമാം ഒരു പ്രധാന ഘടകമാകുമെന്ന് നിക്ഷേപ മന്ത്രി ഖാലിദ് അൽ ഫാലിഹ് പറഞ്ഞു.