റിയാദ്: സഊദിയിൽ ഇന്ത്യക്കാരന്‍ ഉള്‍പ്പെട്ട കവര്‍ച്ച സംഘത്തെ അറസ്റ്റ് ചെയ്തു. ഇന്ത്യക്കാരനെ കൂടാതെ രണ്ട് ബംഗ്ലാദേശുകാരും ഒരു പാക്കിസ്ഥാനിയും അടങ്ങിയ സംഘമാണ് അറസ്റ്റിലായത്. സര്‍ക്കാര്‍ സ്ഥാപനത്തില്‍ നിന്ന് സാധനങ്ങൾ കവര്‍ന്ന് വില്‍പന നടത്തുകയാണ് സംഘം ചെയ്തത്തിരുന്നത്. മോഷണ വസ്തുക്കള്‍ വില്‍പന നടത്തിയതിലൂടെ ലഭിച്ച പണം പ്രതികളില്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ വീണ്ടെടുത്തു.
നിയമ നടപടികള്‍ക്ക് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി അല്‍ഖസീം പോലീസ് വക്താവ് ലെഫ്. കേണല്‍ ബദ്ര്‍ അല്‍സുഹൈബാനി അറിയിച്ചു. ഇരുപതിനും മുപ്പതിനും ഇടയിലുള്ളവരാണ് പ്രതികൾ.




