അബ്ഷിറിൽ നിന്ന് നിങ്ങൾക്ക് ഇത്‌ പോലെ ‘ടെസ്റ്റ്‌’ മെസേജ് ലഭിച്ചോ?

0
4955

റിയാദ്: കഴിഞ്ഞ ദിവസങ്ങളിൽ അബ്ഷിര്‍ പ്ലാറ്റ്‌ ഫോമില്‍ നിന്ന് ലഭിച്ച ‘ടെസ്റ്റ്’ മെസേജ് കണ്ട് എന്താണെന്നറിയാതെ പലരും കുഴങ്ങിയിരുന്നു. തങ്ങളുടെ അബ്ഷിര്‍ അക്കൗണ്ടിന് വല്ലതും പറ്റിയോ എന്നായിരുന്നു ചിലരുടെ ആശങ്ക. പലരും ഉടന്‍ തന്നെ അബ്ഷിര്‍ തുറന്നു പരിശോധിച്ചെങ്കിലും പ്രത്യേകിച്ച് ഒന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല. മെസേജ് സംബന്ധിച്ച് അബ്ഷിർ തന്നെ വിശദീകരണം നൽകി.

ഇക്കാര്യത്തില്‍ ഒന്നും ചെയ്യേണ്ടതില്ല എന്നാണ് ഇതേക്കുറിച്ച അന്വേഷണത്തിന് അബ്ഷിര്‍ നല്‍കിയ മറുപടി. ചില സർവീസുകളുമായി ബന്ധപ്പെട്ട് പരീക്ഷണാർത്ഥത്തിലായിരുന്നു ഇത്തരത്തിൽ മെസേജ് അയച്ചതെന്ന് അബ്ഷിർ പറഞ്ഞു. ഉപയോക്താക്കൾ പ്രസ്തുത മെസേജ് വരുന്ന സമയം ഒന്നും ചെയ്യേണ്ടതില്ലെന്നും അബ്ഷിർ ഔദ്യോഗികമായി അറിയിച്ചു. ചില ഉപയോക്താക്കളുടെ നമ്പരുകളിലേക്ക് മാത്രമാണ് സന്ദേശം പോയതെന്നും അബ്ഷിര്‍ വിശദീകരിച്ചു.