ഈജിപ്തിൽ നിന്ന് സഊദിയിലേക്ക്….. മോട്ടോർസൈക്കിൾ ചലഞ്ച് റാലിക്ക് നാളെ തുടക്കമാകും

0
1283

റിയാദ്: അറബ് മോട്ടോർ സൈക്കിൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന “അറബ് മോട്ടോർസൈക്കിൾ സോളിഡാരിറ്റി മാർച്ച്” ചലഞ്ച് റാലി നാളെ ആരംഭിക്കും. ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിൽ നിന്ന് സഊദിയിലേക്കാണ് മോട്ടോർ റാലി നടക്കുന്നത്. അറബ് രാജ്യങ്ങളുടെ ലീഗിന്റെ ആഭിമുഖ്യത്തിലും സഊദിയിലെയും ഈജിപ്തിലെയും കായിക മന്ത്രാലയങ്ങളുടെ സഹകരണത്തോടെയും, സഊദി ഫെഡറേഷൻ ഓഫ് കാർ ആൻഡ് മോട്ടോർസൈക്കിൾസ്, ഫെഡറേഷൻ ഓഫ് നാഷണൽ ഒളിമ്പിക് കമ്മിറ്റീസ് അറേബ്യ എന്നിവയുടെ മേൽനോട്ടത്തിലാണ് റാലി.

അറബ് സോളിഡാരിറ്റി റാലിയുടെ (ചലഞ്ച് റാലി) യാത്ര കെയ്‌റോയിൽ നിന്ന് ഗുർദുഫയിലൂടെയാണ് നടക്കുന്നത്. തുടർന്ന് നിയോം നഗരത്തിൽ നിന്ന് യാമ്പു ഗവർണറേറ്റിലേക്കും അവിടെ നിന്ന് മക്കയിലേക്കും തുടർന്ന് ജിദ്ദയിലേക്കും തുടർന്ന് മദീനയിലേക്കും യാത്ര തുടരും. വീണ്ടും ഇവിടെ നിന്ന് തിരികെ ഈജിപ്തിലേക്ക് തന്നെ ബൈക്ക് റാലി തിരിക്കും.

3,400 കിലോമീറ്റർ ദൂരമുള്ള ചലഞ്ച് റാലിയിൽ സഊദി അറേബ്യ, ഈജിപ്ത്, കുവൈറ്റ്, സുഡാൻ, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ള റൈഡർമാർ പങ്കെടുക്കും,