ലോകത്തെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യം സഊദി, പക്ഷെ, ഏറ്റവും വലിയ അന്തരീക്ഷ മലിനീകരണം നടത്തുന്ന രാജ്യങ്ങൾ ഇവയാണ്

0
2264

റിയാദ്: പ്രതിദിനം ശരാശരി 9 ദശലക്ഷം ബാരലുകളുള്ള ലോകത്തിലെ ഏറ്റവും വലിയ എണ്ണ ഉൽപ്പാദക രാജ്യം ആണെങ്കിലും ഏറ്റവും വലിയ അന്തരീക്ഷ മലിനീകരണം നടത്തുന്ന രാജ്യങ്ങളിൽ ഇത് ഉൾപ്പെടുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ചൈന, അമേരിക്ക, ബ്രസീൽ, ഇന്തോനേഷ്യ, ജപ്പാൻ എന്നിവയാണ് ലോകത്തിലെ ഏറ്റവും മലിനമായ രാജ്യങ്ങൽൾ. അമ്പതുകൾ മുതൽ അമേരിക്ക, ചൈന, റഷ്യ, ജർമ്മനി, ബ്രിട്ടൻ എന്നിവയായിരുന്നു ലോകത്തിലെ ഏറ്റവും മലിനമായ രാജ്യങ്ങൾ. കൂടാതെ മലിനീകരണം മൂലമുള്ള ഏറ്റവും കൂടുതൽ മരണങ്ങൾ നടക്കുന്നതിൽ ചൈന വലിയ വ്യത്യാസത്തിൽ ഏറെ മുന്നിലാണ്.

അതേസമയം, സഊദി അറേബ്യ ഏറ്റവും വലിയ എണ്ണ ഉത്പാദകരാണെങ്കിലും മലിനീകരണത്തിന് ഇത് 2%ൽ കൂടുതൽ സംഭാവന ചെയ്യുന്നില്ല. എങ്കിലും, രാജകുമാരൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ച ഗ്രീൻ സഊദി സംരംഭം ഏറെ ശ്രദ്ധേയമാണ്. ഇത് കാർബൺ ഉദ്‌വമനം 4%ൽ കൂടുതൽ കുറയ്ക്കുകയും 10 ബില്യൺ മരങ്ങൾ വിവിധ പ്രദേശങ്ങളിൽ നടുകയും ചെയ്യും. കൂടാതെ, രാജ്യത്തെ സംരക്ഷിത പ്രദേശങ്ങളുടെ ശതമാനം 30 ശതമാനം ആയി ഉയർത്തുകയും ചെയ്യും.

ഈ സംരംഭം കൈവരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട പദ്ധതികൾ ശുദ്ധമായ ഊർജത്തിലൂടെ 50 ശതമാനം വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനുള്ള പദ്ധതിയും മാലിന്യ നിർമാർജനം 94 ശതമാനം ആക്കി ഉയർത്തുന്നതിനുള്ള പദ്ധതികളുമാണ്.