ജിദ്ദ: റുവൈസ് ഏരിയ കെഎംസിസിയുടെ ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി മദീന ചരിത്ര പഠന യാത്ര സംഘടിപ്പിക്കുന്നു. ഒക്ടോബർ 28 വ്യാഴാഴ്ച രാത്രി റൂവൈസിൽ നിന്നും പുറപ്പെടുന്ന സംഘം മസ്ജിദുൽ ഖുബ, മസ്ജിദുന്നബവി എന്നിവക്ക് പുറമെ മദീനയിലെ ഇരുപതോളം ചരിത്ര പ്രധാന സ്ഥലങ്ങൾ സന്ദർശനം നടത്തും. അതിന് ശേഷം ജിദ്ദയിലേക്ക് മടങ്ങുന്ന സംഘം ശനിയാഴ്ച പുലർച്ചെ റൂവൈസിൽ തിരിച്ചെത്തും.
പ്രവാസികൾക്ക് അറിവും ആനന്ദവും നൽകുന്ന നിരവധി യാത്രകൾ റുവൈസ് കെഎംസിസി നേരത്തെ നടത്തിയിട്ടുണ്ട്. ഇതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോൾ മദീന ചരിത്ര പഠന യാത്ര സംഘടിപ്പിക്കുന്നതെന്നു ഭാരവാഹികൾ അറിയിച്ചു. പ്രവാചക ജീവിതത്തെയും മദീനയിലെ പ്രധാന ചരിത്ര സംഭവങ്ങളും നേരിൽ കണ്ടു പഠിക്കാനുള്ള ഈ അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് റുവൈസ് ഏരിയ കെഎംസിസി ആക്ടിങ് പ്രസിഡന്റ് സയ്യിദ് മുഹ്ദാർ തങ്ങൾ കാളികാവ്, ജനറൽ സെക്രട്ടറി മുഹമ്മദ് റഫീഖ് പന്താരങ്ങാടി എന്നിവർ ആഭ്യർത്ഥിച്ചു.




