ജിദ്ദ: ജീവകാരുണ്യ സാംസ്‌കാരിക രംഗത്തെ ജിദ്ദയിലെ നിറ സാനിദ്ധ്യമായ ജിദ്ദ നവോദയയുടെ 29- മത് കേന്ദ്ര സമ്മേളനത്തിനു മുന്നോടിയായുള്ള യൂണിറ്റ് സമ്മേളനങ്ങള്‍ നടന്നു വരുന്നു.മദീന, മക്ക, യാമ്പു, ജിദ്ദ എന്നീ മേഖലകളിലെ അമ്പത് ശതമാനത്തില്‍ അധികം യൂണിറ്റുകളിലെ സമ്മേളനങ്ങള്‍ നടന്നു കഴിഞ്ഞുവെന്നും ബാക്കിയുള്ളവ അടുത്ത മാസങ്ങളില്‍ നടക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
72 യൂണിറ്റ് സമ്മേളനങ്ങള്‍ പൂര്‍ത്തിയാകുന്നതോട് കൂടി 12 ഏരിയ സമ്മേളനങ്ങള്‍ നടത്തി ഡിസംബര്‍ പകുതിയോടു കൂടി കേന്ദ്ര സമ്മേളനം നടത്താനാണ് നവോദയ കേന്ദ്ര കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്. 2020ല്‍ നടകേണ്ട സമ്മേളനം കോവിഡ് പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ മാറ്റി വച്ചിരുന്നു.
കോവിഡ് തട്ടിയെടുത്ത നവോദയ പ്രവർത്തകരുടെ പേര് നാമകരണം ചെയ്യപ്പെട്ട സമ്മേളന നഗറുകൾ വേദനയുടെയും, സങ്കടത്തിന്റെയും ഓർമ്മകൾ സമ്മാനിക്കുന്നതാണ്.
ഈ സമ്മേളന കാലത്തെ വൈവിദ്യങ്ങളിലൊന്നാണ് വനിതകളാല്‍ ഉദ്ഘാടനം ചെയ്യപെടുന്ന സമ്മേളങ്ങള്‍. ഖാലിദ് ബിൻ വലീദ് യൂണിറ്റ് സമ്മേളനം നിഷ നൗഫലും, ഗുലൈല്‍ യൂണിറ്റ് സമ്മേളനം അനുപമ ബിജുരാജും, റൗദ യൂണിറ്റ് സമ്മേളനം ഡോ: ഇന്ദു ചന്ദ്രയും ഉദ്ഘാടനം ചെയ്തു.
കഴിഞ്ഞ മൂന്ന് വര്‍ഷകാലം നവോദയ നടത്തിയിട്ടുള്ള ജീവകാരുണ്യ, സാംസ്‌കാരിക പ്രവര്‍ത്തങ്ങള്‍ വിശദമായി വിശകലനം ചെയ്ത് വിമര്‍ശനവും സ്വയം വിമര്‍ശനവുമായിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ സ്വാംശീകരിച്ചുകൊണ്ടാണ് യൂണിറ്റ് സമ്മേളനങ്ങള്‍ക്കും, ഏരിയ സമ്മേളനങ്ങള്‍ക്കും ശേഷം കേന്ദ്ര സമ്മേളനം അവസാനിക്കുക എന്നും ബന്ധപ്പെട്ടവർ അറിയിച്ചു