സഊദി എയർലൈൻസ് എല്ലാ അന്താരാഷ്ട്ര ആഭ്യന്തര വിമാനങ്ങളിലും സീറ്റ് ശേഷി വർദ്ധിപ്പിച്ചു

0
2443

റിയാദ്: എല്ലാ അന്താരാഷ്ട്ര ആഭ്യന്തര വിമാനങ്ങളിലും സീറ്റ് ശേഷി വർദ്ധിപ്പിക്കുന്നതായി സഊദി എയർലൈൻസ് അറിയിച്ചു. സഊദി എയർലൈൻസ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ അഫയേഴ്സ് ഡയറക്ടർ, എൻജി: അബ്ദുള്ള അൽ ശഹ്റാനിയാണ് ആഭ്യന്തര അന്തർദേശീയമായ എല്ലാ വിമാനങ്ങളിലും സീറ്റ് ശേഷി വർദ്ധിച്ചതായി വെളിപ്പെടുത്തിയത്.

യുഎഎ യിൽ നിന്നും കുവൈറ്റിൽ നിന്നും റിയാദിലേക്കുള്ള പുതിയ ഫ്ലൈറ്റുകളും സീറ്റ് ശേഷി വർദ്ധിപ്പിക്കുമെന്ന് അൽ ശഹ്റാനി പറഞ്ഞു.

അടുത്തിടെ റിയാദിൽ നിന്നും ജിദ്ദയിൽ നിന്നും ദുബായിലേക്കുള്ള പ്രതിദിന റിട്ടൺ ഫ്ലൈറ്റുകൾ കമ്പനി പ്രഖ്യാപിച്ചിരുന്നു. രണ്ട് ഡോസ് കൊറോണ വാക്സിൻ പൂർത്തിയാക്കിയവർ ഒഴികെ, ആഭ്യന്തര വിമാനങ്ങളിൽ യാത്ര അനുവദിക്കുകയില്ലെന്നും സഊദിയ അറിയിച്ചിട്ടുണ്ട്.