റിയാദ് വിന്റർ വണ്ടർലാൻഡ് തിരിച്ചെത്തി, കഴിഞ്ഞ സീസണേക്കാൾ 40 ശതമാനം വലുത്

0
1810

റിയാദ്: റിയാദ് വിന്റർ വണ്ടർലാൻഡ് സഊദി അറേബ്യയുടെ തലസ്ഥാനത്ത് തിരിച്ചെത്തുന്നു. 40 ശതമാനം അധിക ശേഷിയോടെയാണ് റിയാദ് സീസണിൽ ഇടം പിടിച്ചത്. എല്ലാ പ്രായക്കാർക്കും ഗെയിമുകൾ, വിവിധ ആക്റ്റിവിറ്റീസുകൾ, പലവിധ കാഴ്ച പരിപാടികൾ എന്നിവയുമായാണ് റിയാദ് വിന്റർ വണ്ടർലാൻഡ് തിരിച്ചുവരാൻ ഒരുങ്ങുന്നത്.

ഒക്ടോബർ 26 മുതൽ 2022 മാർച്ച് അവസാനം വരെ നീണ്ടുനിൽക്കുന്ന വിന്റർ വണ്ടർലാൻഡിൽ 103 ലധികം ഗെയിമുകളും ഡ്രീംലാൻഡ് കാർണിവൽ, സ്നോ ഫോറസ്റ്റ്, മാജിക് ബോക്സ്, ഹൊറർ അഡ്വഞ്ചേഴ്സ്, വണ്ടർ റോഡ്, വിന്റർ ഫെസ്റ്റിവൽ ആറ് മേഖലകളും ഉൾപ്പെടുന്നുണ്ട്. സന്ദർശകർക്ക് ഗെയിമുകൾ, സ്കേറ്റിംഗ് റിങ്ക്, ഷോകൾ, വിനോദ, സാംസ്കാരിക അനുഭവങ്ങൾ എന്നിവ അനുഭവിക്കാം.

ഈ വർഷത്തെ റിയാദ് വിന്റർ വണ്ടർലാൻഡ് 2019 സീസണിലെ കാർണിവലിനേക്കാൾ 40 ശതമാനം വലിപ്പമേറിയതാണ്. 376,025 ചതുരശ്ര മീറ്റർ വിസ്തൃതമായ സ്ഥലത്ത് കൂടുതൽ ഗെയിമുകൾ ഉണ്ടാകും. രാജ്യത്ത് ആദ്യമായി നടക്കുന്ന അന്താരാഷ്ട്ര ഗെയിമുകളും ഇതിൽ ഉൾപ്പെടുന്നുണ്ട്. ഉയർന്ന നിലവാരവും സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ചാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫെസ്റ്റിവൽ എണ്ണമറ്റ ഭക്ഷണ പാനീയ കേന്ദ്രങ്ങളും വാഗ്ദാനം ചെയ്യുന്നു.

സഊദി അറേബ്യയുടെ റിയാദ് സീസൺ 2021 ഒക്ടോബർ 20 ന് ആരംഭിക്കുമെന്ന് ജനറൽ അതോറിറ്റി ഫോർ എന്റർടൈൻമെന്റ് (GEA) ബോർഡ് ഓഫ് ഡയറക്ടർമാരുടെ ചെയർമാൻ തുർക്കി അൽ ഷെയ്ഖ് കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. 2019-ലാണ് മെഗാ ഇവന്റ് ആദ്യമായി നടന്നത്, ഒക്ടോബറിൽ തുടങ്ങി 2020 ജനുവരിയിൽ അവസാനിച്ച ചടങ്ങിൽ 10 ദശലക്ഷത്തിലധികം പേർ സന്ദർശിച്ചിരുന്നു.
ഈ വർഷത്തെ പരിപാടി 2021 ഒക്ടോബർ മുതൽ 2022 മാർച്ച് വരെയാണ് നടക്കുന്നത്.

റിയാദ് സീസൺ 5.4 ദശലക്ഷം ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ 14 വ്യത്യസ്ത സോണുകളിലായാണ് നടത്തപ്പെടുന്നത്. ഓരോന്നിലും വ്യത്യസ്തങ്ങളായ സംഭവങ്ങളും അനുഭവങ്ങളും ഉൾക്കൊള്ളുന്നു. 7,500 ഇവന്റുകളും കുറഞ്ഞത് 200 റെസ്റ്റോറന്റുകളും 70 കഫേകളും കൂടാതെ 100 സംവേദനാത്മക അനുഭവങ്ങളും 10 അന്താരാഷ്ട്ര എക്സിബിഷനുകളും ഈ വർഷത്തെ റിയാദ് സീസണിൽ ഉണ്ടാകും.

വരുന്നു റിയാദ് സീസൺ 2; മിഡിൽ ഏറ്റവും വലിയ പരിപാടി അടുത്ത മാസം 20 ന് ആരംഭിക്കും

റിയാദ് സീസൺ പരിപാടികൾ പുറത്ത് വിട്ടു

റിയാദ് സീസണിൽ സന്ദർശകരെ കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന ആശ്ചര്യങ്ങൾ, ലോകം ഇനി റിയാദിലേക്ക്, വീഡിയോ