അൽ ബാഹ പ്രവിശ്യയിൽ 11 മേഖലകളിൽ കൂടി സഊദി വത്കരണം പ്രഖ്യാപിച്ചു

0
4227

റിയാദ്: അൽ ബാഹ പ്രവിശ്യയിൽ പ്രത്യേക സഊദി വത്കരണ പ്രഖ്യാപനവുമായി സഊദി ആരോഗ്യ മന്ത്രാലയം. ഈ പ്രവിശ്യയിലെ 11 മേഖലകൾ സഊദിവത്ക്കരിക്കുന്നതിനുള്ള മന്ത്രാലയ തീരുമാനം സഊദി മാനവ വിഭവശേഷി മന്ത്രാലയം എഞ്ചിനീയർ അഹ്‌മദ് അൽ റാജ്ഹിയാണ് പ്രഖ്യാപിച്ചത്.

റെഡിമെയ്ഡ് വസ്ത്രങ്ങൾ, ഹോം ഫർണീച്ചർ, വീട്ടുപകരണങ്ങൾ, കാർപ്പറ്റ്, ബുക്ക് ആൻ്റ് ഓഫീസ് ടൂൾസ്, ടോയ്സ് ആൻ്റ് ബൈസക്കിൾസ്, ഇലക്ട്രിക്കൽ അപ്ളയൻസസ്, പ്ളാസ്റ്റിക് മെറ്റീരിയലും സോപ്പും ഡിറ്റർജൻ്റും, വാട്ടർ ആൻ്റ് ഡ്രിംഗ്സ്, ഫ്രൂട്ട്സ്, പച്ചക്കറികൾ, ഈത്തപ്പഴം,ഗിഫ്റ്റ് ആൻ്റ് ഹാൻഡി ക്രാഫ്റ്റ്സ് എന്നിവയുടെ ഔട്ട്ലറ്റുകൾ എന്നിവ സഊദിവത്ക്കരണത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇതിൽ ഫ്രൂൂട്ട്സ്, പച്ചക്കറി, ഈത്തപ്പഴ, ഗിഫ്റ്റ്സ് അൻ്റ് ഹാൻഡി ക്രാഫ്റ്റ്സ് എന്നിവയിൽ സമ്പൂർണ്ണ സഊദിവത്ക്കരണമാണ് നടപ്പാക്കുക. ഇതോടൊപ്പം, നേരത്തെ പ്രഖ്യാപിച്ച കോഫി ഷോപ്പ് മേഖലയിൽ 50 ശതമാനവും റെസ്റ്റോറൻ്റ് മേഖലയിൽ 40 ശതമാനവും സഊദിവത്ക്കരണം നടപ്പിലാക്കും.

അതേ സമയം ക്ളീനിംഗ്, ലോഡിംഗ് അൺ ലോഡിംഗ്, ഡ്രൈവർമാർ എന്നീ പ്രഫഷനുകൾ സഊദിവത്ക്കരണ നടപടികളിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടുത്ത വർഷം ജനുവരി 14 മുതലായിരിക്കും പുതിയ സഊദിവത്ക്കരണ നിബന്ധനകൾ പ്രാബല്യത്തിൽ വരിക.

തീരുമാനത്തിന്റെ വിശദാംശങ്ങളും നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും അത് നടപ്പിലാക്കുന്നതിന് ആവശ്യമായ സംവിധാനങ്ങളും വിശദീകരിക്കുന്ന ഒരു നടപടിക്രമ ഗൈഡ് മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. സ്വദേശികളെ ജോലി ചെയ്യുന്നതിൽ സ്വകാര്യ മേഖല സ്ഥാപനങ്ങളെ പിന്തുണയ്ക്കുന്നതുമായി ബന്ധപ്പെട്ട ഇൻസെന്റീവുകളുടെയും മറ്റു കാര്യങ്ങളും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്.