റിയാദ്: സഊദി അറേബ്യയിൽ ഞായറാഴ്ചയുണ്ടായ വാഹനാപകടത്തിൽ മൂന്ന് ഇറ്റാലിയൻ നർത്തകർ ഉൾപ്പെടെ നാല് പേർ മരിച്ചു. ബിസെഗ്ലിയിൽ നിന്നുള്ള അന്റോണിയോ കാഗ്ജിയനെല്ലി, റോമിനടുത്തുള്ള ടിവോളിയിൽ നിന്നുള്ള ജിയാംപിയറോ ഗിയാരി, ഫ്രഞ്ച് വംശജനായ അഗ്രിജന്റോക്കാരനായ നിക്കോളാസ് എസ്പൊസ്റ്റോ എന്നിവരാണ് മരണപ്പെട്ടത്. ഇവരെല്ലാം മുപ്പത് വയസ് പ്രായമുള്ളവരാണ്. മരുഭൂമിയിലെ വിനോദയാത്രയ്ക്കിടെ വാഹനം കുഴിയിൽ വീഴുകയായിരുന്നു.
സഊദിയിലെ ഒരു തിയേറ്റർ ഉദ്ഘാടനത്തോടാനുബന്ധിച്ച് അറബ് രാജ്യത്തെ ശക്തമായ ഓൾ-ഇറ്റാലിയൻ ഡാൻസ് ട്രൂപ്പിനൊപ്പമായിരുന്നു മൂവരും എത്തിയിരുന്നത്.
ഞായറാഴ്ച അവധി ഉല്ലസിക്കാനായി പോകാവേയാണ് മരുഭൂമിയിൽ വെച്ച് അപകടത്തിൽ പെട്ടതെന്ന് ഇറ്റാലിയൻ മാധ്യമം റിപ്പോർട്ട് ചെയ്തു. മരണപ്പെട്ട നാലാമത്തെയാളുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അപകടത്തിൽ പെട്ടു മറ്റ് മൂന്ന് പേരിൽ
ഒരാളുടെ നില ഗുരുതരമാണ്. മരണപ്പെട്ടവരുടെ കുടുംബങ്ങളുമായി ഇറ്റാലിയൻ വിദേശകാര്യ മന്ത്രാലയം ബന്ധപ്പെട്ടിട്ടുണ്ട്. മരണപ്പെട്ടവരുടെ ബന്ധുക്കൾ തിരിച്ചറിയാൻ സഊദിയിലേക്ക് യാത്ര തിരിച്ചു.
