കൊവിഡ് വകഭേദത്തെ നേരിടാൻ ഏറ്റവും പര്യാപ്‌തമായ വാക്‌സിൻ ഏതെന്ന് വെളിപ്പെടുത്തി സഊദി ആരോഗ്യ മന്ത്രാലയം

0
4386

റിയാദ്: കൊവിഡ് വകഭേദത്തെ നേരിടാൻ ഏറ്റവും പര്യാപ്‌തമായ വാക്‌സിൻ ഏതെന്ന് സഊദി ആരോഗ്യ മന്ത്രാലയം വെളിപ്പെടുത്തി. ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അൽ അബ്ദുൽ ആലിയാണ് ചോദ്യത്തിന് മറുപടിയായി കൊറോണ വൈറസിന്റെ വകഭേദങ്ങൾ നേരിടാനുള്ള ഏറ്റവും ഫലപ്രദമായ വാക്സിൻ ഏതാണെന്ന് വെളിപ്പെടുത്തിയത്.

കൊറോണ വൈറസിനെ നേരിടാൻ രാജ്യത്ത് അംഗീകരിച്ച “മോഡേണ” വാക്സിൻ കൊറോണയുടെ ഡെൽറ്റ പരിവർത്തനത്തെ നേരിടാൻ മറ്റ് അംഗീകൃത വാക്സിനുകളേക്കാൾ ഫലപ്രദമാണെന്ന് സമീപകാല പഠനങ്ങൾ തെളിയിച്ചതായി സഊദിയിലെ കൊറോണയുടെ സംഭവവികാസങ്ങളെക്കുറിച്ചുള്ള പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസിനെതിരായ പ്രതിരോധ കുത്തിവയ്പ്പിനായി രാജ്യത്ത് 6 അംഗീകൃത വാക്സിനുകൾക്കാണ് സഊദി ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകിയത്. “ഓക്സ്ഫോർഡ് ആസ്ട്രാസെനെക്ക, ഫൈസർ-ബയോൺടെക്, ജോൺസൺ & ജോൺസൺ, മോഡേണ, സിനോഫാം, സിനോവാക്.” എന്നീ വാക്സിനുകകൾക്കാണ് സഊദി ആരോഗ്യ മന്ത്രാലയം ഇത് വരെ അനുമതി നൽകിയിരിക്കുന്നത്.