റിയാദ്: രാജ്യത്തെ വിമാനത്താവളങ്ങൾക്ക് മുഴുവൻ ശേഷിയിലും പ്രവർത്തനം നടത്താൻ സിവിൽ എവിയേഷൻ നിർദേശം നൽകി. രാജ്യത്ത് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്ന കൊവിഡ് പ്രതിരോധ നടപടികൾ ഭാഗികമായി ഒഴിവാക്കിയതിനെ തുടർന്നാണ് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ രാജ്യത്തെ എയർപോർട്ടുകൾക്ക് മുഴുവൻ ശേഷിയിലും പ്രവർത്തിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകിയത്.

രാജ്യത്തെ വിമാനത്താവളങ്ങളുടെ മുഴുവൻ ശേഷിയും ആഭ്യന്തര, അന്തർദേശീയ വിമാന സർവ്വീസുകൾക്കായി പ്രവർത്തിക്കുമെന്ന് അതോറിറ്റി വ്യക്തമാക്കി. എന്നാൽ, തവക്കൽന ആപ്ലിക്കേഷൻ വഴി പ്രതിരോധ കുത്തിവയ്പ്പിന്റെ അവസ്ഥ പരിശോധിക്കുന്നത് തുടരുന്നത് തുടരും.
മാസ്ക് ധരിക്കൽ ഉൾപ്പെടെ കൊവിഡ് പ്രതിരോധ നടപടികളിൽ ഇന്ന് മുതൽ ഇളവ് പ്രാബല്യത്തിൽ വരുത്തിയിട്ടുണ്ട്. തുറന്ന സ്ഥലങ്ങളിൽ ഇനി മുതൽ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കലും വേണ്ട. എന്നാൽ, അടഞ്ഞ സ്ഥലളിൽ ഉൾപ്പെടെ ഇത് നിർബന്ധമാക്കപ്പെട്ട സ്ഥലങ്ങളിളും മാസ്ക് ധരിക്കൽ നിർബന്ധമാണ്. കൊവിഡ് -19 വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ചവർക്ക് മുൻകരുതൽ നടപടികൾ ലഘുകരിച്ചിട്ടുണ്ട്
സഊദിയിൽ നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന ഇളവുകൾ പള്ളികൾക്ക് ബാധകമോ? ഇസ്‌ലാമിക് അഫയേഴ്സ് പ്രതികരണം ഇങ്ങനെ