റിയാദ്: ക്ലോസ്ഡ് ഏരിയകളിൽ മാസ്ക് ധരിക്കാത്തത് നിയമ ലംഘനമാണെന്നും അത്തരക്കാർക്കെതിരെ നിയമലംഘനത്തിന് നടപടികൾ സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. രാജ്യത്തെ കൊറോണ സംഭവവികാസങ്ങൾ ചർച്ച ചെയ്യുന്നതിനായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കവേ ആഭ്യന്തര മന്ത്രാലയ വക്താവ്, ലെഫ്. കേണൽ ത്വലാൽ അൽ ശൽഹൂബ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിൽ തുറന്ന സ്ഥലങ്ങളിലാണ് മാസ്ക് ഒഴിവാക്കിയത്. അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമാണ്. അതിനാൽ തന്നെ ഇത്തരം സ്ഥലങ്ങളിൽ മാസ്ക് ധരിച്ചില്ലെങ്കിൽ പ്രോട്ടോകോൾ ലംഘനമായി കണക്കാക്കപ്പെടും.
കൊറോണ പ്രതിരോധ കുത്തിവയ്പ്പിന്റെ രണ്ടാമത്തെ ഡോസ് ഉപയോഗിച്ച് പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കാൻ ആരോഗ്യ മന്ത്രാലയം പൗരന്മാരോട് ആവശ്യപ്പെട്ടു. വകഭേദങ്ങൾ തടയുന്നതിൽ ഇത് അത്യാവശ്യമാണ്. കൊറോണ വാക്സിൻ ലഭിക്കുന്നതിന് സ്വിഹതി, തവക്കൽന ആപ്പുകളിൽ അടിയന്തിരമായി രജിസ്റ്റർ ചെയ്യണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഏകദേശം 44.5 ദശലക്ഷം കൊറോണ വാക്സിൻ ഡോസുകളാണ് ഇത് വരെ രാജ്യത്ത് നൽകിയത്.