സഊദിയിൽ പൊതു സ്ഥലങ്ങളിൽ പുകവലി നിരീക്ഷണം ശക്തമാക്കുന്നു, 200 റിയാൽ പിഴ ഈടാക്കും

0
2377

റിയാദ്: പൊതുസ്ഥലങ്ങളിൽ പുകവലി നിരോധിക്കുകയും 200 രൂപ പിഴ ചുമത്തുകയും ചെയ്യുന്ന പുകവലി നിരോധന വ്യവസ്ഥയുടെ ആർട്ടിക്കിൾ 14 ശക്തമായി നടപ്പാക്കാൻ മാളുകളിൽ സുരക്ഷാ ജീവനക്കാരെ നിയമിക്കണമെന്ന് ദേശീയ പുകവലി വിരുദ്ധ സമിതി ആവശ്യപ്പെട്ടു. ചേംബർ ഓഫ് കൊമേഴ്സിനെ അഭിസംബോധന ചെയ്ത നൽകിയ കത്തിലാണ് ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.ഹിജ്‌റ 1436-ൽ പുറപ്പെടുവിച്ച പുകവലി വിരുദ്ധ നടപടികൾ പ്രകാരം പൊതു സ്ഥലങ്ങളിൽ പുകവലിച്ചാൽ 200 റിയാൽ പിഴ ഈടാക്കാൻ തീരുമാനമുണ്ടായിരുന്നു.

കെട്ടിട സമുച്ചയങ്ങളിലും കേന്ദ്രങ്ങളിലും കടകളിലും പുകവലി വിരുദ്ധ സംവിധാനം ദേശീയ പുകവലി വിരുദ്ധ സമിതി അടിവരയിട്ട് പറഞ്ഞിട്ടുണ്ട്. പുകവലി തടയുന്നതിനെക്കുറിച്ചുള്ള അവബോധം ഉൾപ്പെടുന്ന മുന്നറിയിപ്പ് അടയാളങ്ങളിലൂടെ പൊതുജനങ്ങൾക്കിടയിൽ അവബോധം വർധിപ്പിക്കണമെന്നും നിർദേശമുണ്ട്.