റിയാദ്: രാജ്യത്ത് ഈ വർഷത്തെ ആദ്യത്തെ നേരിയ തണുത്ത തരംഗത്തിന് നാളെ മുതൽ (തിങ്കളാഴ്ച) സാക്ഷ്യം വഹിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സഊദി കാലാവസ്ഥ ഗവേഷകൻ അബ്ദുൽ അസീസ് അൽ ഹുസൈനി പറഞ്ഞു.
വടക്കൻ അതിർത്തി പ്രദേശങ്ങളായ തബൂക്ക്, ഹായിൽ, അൽ-ജൗഫ് എന്നിവിടങ്ങളിൽ താപനില 4 മുതൽ 7 ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിൽ വിശദീകരിച്ചു. അൽ-ജൗഫ്, വടക്കൻ അതിർത്തികൾ, തബൂക്ക്, ഹായിൽ എന്നിവിടങ്ങളിൽ താപനില ക്രമേണ കുറയുന്നത് തുടരുമെന്ന് നാഷണൽ സെന്റർ ഓഫ് മെട്രോളജിയും വെളിപ്പെടുത്തി.

ജസാൻ, അസീർ, വടക്കൻ അതിർത്തി, അൽ-ജൗഫ്, തബൂക്ക് എന്നിവിടങ്ങളിൽ ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. അതിരാവിലെ ചെങ്കടലിന്റെയും അറേബ്യൻ ഗൾഫിന്റെയും തീരങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്.
റിയാദ്, ഖസിം എന്നീ പ്രദേശങ്ങളിൽ അടുത്ത ബുധനാഴ്ച മുതൽ കുറഞ്ഞ താപനില 20 ഡിഗ്രി സെൽഷ്യസ് തടസ്സമാകുമെന്നാണ് പ്രതീക്ഷ. മദീനയിലും കിഴക്കൻ പ്രവിശ്യയിലും താപനില 20 ഡിഗ്രി സെൽഷ്യസിൽ എത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.