അയ്യായിരത്തിയോളം ‘മസ്‌ദ’ കാറുകൾ തിരിച്ചു വിളിക്കാൻ വാണിജ്യ മന്ത്രാലയ നിർദേശം

0
2196

റിയാദ്: അയ്യായിരത്തിയോളം മസ്‌ദ കാറുകൾ തിരിച്ചു വിളിക്കാൻ വാണിജ്യ മന്ത്രാലയം നിർദേശം നൽകി. 2020-2021 വർഷത്തിൽ പുറത്തിറങ്ങിയ മസ്‌ദ സിഎക്സ് -9 വാഹനങ്ങളാണ് രാജ്യവ്യാപകമായി തിരിച്ചു വിളിക്കാൻ കമ്പനിക്ക് മന്ത്രാലയം നിർദേശം നൽകിയത്. രാജ്യവ്യാപകമായി ഈ മോഡലിൽ പെട്ട 4,433 കാറുകളാണ് തിരിച്ചു വിളിച്ചത്.

രണ്ടാമത്തെ നിരയിലെ സീറ്റുകൾ സ്ലൈഡ് ചെയ്യുന്നതിനുള്ള സംവിധാനത്തിലെ ഒരു തകരാറാണ് തിരിച്ചുവിളിക്കലിന് കാരണമായതെന്ന്. ഏതെങ്കിലും അത്യാഹിതമുണ്ടായാൽ സീറ്റുകൾ മുന്നോട്ട് നീങ്ങാൻ ഇടയാക്കുമെന്നും കൂടുതൽ ശേഷിയോടെയുള്ള അപകടങ്ങൾക്ക് കാരണമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വാഹന ഉടമകൾ മന്ത്രാലയത്തിന്റെ https://recalls.sa/ ലിങ്കിൽ കയറി ചേസിസ് നമ്പർ നൽകി പരിശോധിക്കാനും കമ്പനിയുമായി ബന്ധപ്പെട്ട് സൗജന്യ റിപ്പയറിംഗിന് ബന്ധപ്പെടാനും മന്ത്രാലയം ആവശ്യപ്പെട്ടു.