സാങ്കേതിക തകരാർ, ഹറമൈൻ ട്രെയിൻ സർവ്വീസ് പൂർണ്ണമായും നിലച്ചു

0
1732

മദീന: വൈദ്യത ലൈനിലെ സാങ്കേതിക തകരാറിനെ തുടർന്ന് ഹറമൈൻ ട്രെയിൻ സർവ്വീസ് പൂർണ്ണമായും നിലച്ചു. ഹറമൈൻ എക്സ്പ്രസ് ട്രെയിനിന്റെ ഷെഡ്യൂൾ ചെയ്ത സർവ്വീസുകൾ കഴിഞ്ഞ ദിവസമാണ് മുടങ്ങിയത്. രണ്ട് ദിവസത്തെ സർവ്വീസുകൾ നിർത്തിവെച്ചിട്ടുണ്ട്. ട്രെയിൻ സംവിധാനത്തിലെ വൈദ്യുത തകരാർ കാരണമാണ് സർവ്വീസുകൾ പൂർണ്ണമായും നിർത്തിവെക്കാൻ കാരണം.

പൊടുന്നനെ ഉണ്ടായ ഈ പ്രതിസന്ധി അൽ മദീന അൽ മുനവ്വറ റെയിൽവേ സ്റ്റേഷനുള്ളിൽ യാത്രക്കാരുടെ കുത്തൊഴുക്കിന് കാരണമായതായി ചൂണ്ടിക്കാട്ടി. ട്രെയിൻ സർവ്വീസുകൾ പുനരാരംഭിക്കുന്നതിനായി ഈ തകരാർ പരിഹരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണെന്ന് ഉറവിടം വിശദീകരിച്ചു.

യാത്രക്കാർക്ക് ബദൽ ഗതാഗത മാർഗ്ഗങ്ങൾ നൽകാതെ സർവ്വീസുകൾ പെട്ടെന്ന് റദ്ദാക്കുകയും യാത്രക്കാർക്ക് നഷ്ടപരിഹാരത്തിന് പുറമേ ടിക്കറ്റ് തുക തിരികെ നൽകാനുള്ള സാധ്യത അറിയിക്കുകയും ചെയ്തതായി യാത്രക്കാരെ ഉദ്ധരിച്ച് അൽ വത്വൻ പത്രം റിപ്പോർട്ട് ചെയ്തു.
ട്രെയിനിന്റെ സർവ്വീസ് മുടക്കം സ്വകാര്യ കാർ സർവ്വീസ് വില വർദ്ധനവിന് കാരണമായെന്നും യാത്രക്കാർക്ക് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരേണ്ടതുണ്ടെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടി.