റിയാദ്: സഊദിയിൽ മാസ്ക് ധരിക്കൽ ഉൾപ്പെടെ കൊവിഡ് പ്രതിരോധ നടപടികളിൽ ഇന്ന് മുതൽ ഇളവ് പ്രാബല്യത്തിൽ. തുറന്ന സ്ഥലങ്ങളിൽ ഇനി മുതൽ മാസ്ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കലും വേണ്ട. എന്നാൽ, അടഞ്ഞ സ്ഥലളിൽ ഉൾപ്പെടെ ഇത് നിർബന്ധമാക്കപ്പെട്ട സ്ഥലങ്ങളിളും മാസ്ക് ധരിക്കൽ നിർബന്ധമാണ്. കൊവിഡ് -19 വാക്സിൻ രണ്ട് ഡോസുകൾ സ്വീകരിച്ചവർക്ക് മുൻകരുതൽ നടപടികൾ ലഘുകരിച്ചിട്ടുണ്ട്
വിശുദ്ധ ഇരു ഹറമുകളിൽ ഇന്ന് മുതൽ മുഴുവൻ ശേഷിയിലും തീർത്ഥാടകരെ അനുവദിച്ചു തുടങ്ങി. എന്നാൽ, അവിടെയുള്ള തൊഴിലാളികളും സന്ദര്‍ശകരും മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. കെട്ടിടങ്ങൾക്കുള്ളിലെ വാണിജ്യ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതടക്കമുള്ള പ്രതിരോധ നടപടികൾ പാലിക്കണം. കെട്ടിടങ്ങൾക്കുള്ളിൽ സ്ഥിതിചെയ്യുന്ന വാണിജ്യ മാളുകളും മാർക്കറ്റുകളും പ്രതിരോധ നടപടികൾ ലഘൂകരണ തീരുമാനത്തിന്റെ പരിധിയിൽ വരില്ല.
പൊതുസ്ഥലങ്ങള്‍, റെസ്‌റ്റോറന്റുകള്‍, പൊതുഗതാഗ സംവിധാനങ്ങള്‍, സിനിമ ഹാള്‍ എന്നിവിടങ്ങളില്‍ സാമൂഹിക അകലം ഇനി മുതൽ ഓർമയായി. ഇസ്തിറാഹകളിലെ വിവാഹമുള്‍പ്പെടെയുള്ള ചടങ്ങുകളിള്‍ അനിയന്ത്രിതമായി ആളുകൾക്ക് പ്രവേശിക്കാം. അതേസമയം, എല്ലായിടത്തെ പ്രവേശനവും രണ്ടുഡോസ് എടുത്തവര്‍ക്ക് മാത്രമായിരിക്കും. തവക്കൽന ആപ്പ് വഴി ആരോഗ്യ പരിശോധനകൾ നടപ്പാക്കാത്ത സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതും അകലം പാലിക്കുന്നതും തുടരും. പൊതു, സ്വകാര്യ സ്ഥാപനങ്ങളില്‍ പ്രവേശിക്കുന്നതിന് ആരോഗ്യമന്ത്രാലയത്തിന്റെ വ്യക്തിഗത വിവരങ്ങള്‍ക്കായുള്ള തവക്കല്‍നാ ആപ് കാണിക്കല്‍ നിര്‍ബന്ധമാണ്.
സഊദിയിൽ കൊവിഡ് പ്രതിരോധ നടപടികൾ ഒഴിവാക്കുന്നു, മാസ്ക് ധരിക്കുന്നതിൽ ഇളവ്
ഹറം പള്ളിയിൽ സാമൂഹിക അകലം പാലിക്കാനുള്ള സ്റ്റിക്കറുകൾ നീക്കി, മുഴുവൻ ശേഷിയിലും തീർത്ഥാടകരെ അനുവദിക്കും, ഈ നിബന്ധനകൾ പാലിക്കണം
ഹറം പള്ളിയിൽ സാമൂഹിക അകലം പാലിക്കാനുള്ള സ്റ്റിക്കറുകൾ നീക്കി, മുഴുവൻ ശേഷിയിലും തീർത്ഥാടകരെ അനുവദിക്കും, ഈ നിബന്ധനകൾ പാലിക്കണം
സഊദിയിൽ കെട്ടിടങ്ങൾക്കുള്ളിലെ വാണിജ്യ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധം: വിഖായ
സഊദിയിൽ നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന ഇളവുകൾ പള്ളികൾക്ക് ബാധകമോ? ഇസ്‌ലാമിക് അഫയേഴ്സ് പ്രതികരണം ഇങ്ങനെ