സഊദിയിൽ കെട്ടിടങ്ങൾക്കുള്ളിലെ വാണിജ്യ സ്ഥലങ്ങളിൽ മാസ്ക് നിർബന്ധം: വിഖായ

0
3202

റിയാദ്: രാജ്യത്ത് നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന കൊവിഡ് പ്രതിരോധ നടപടി ഇളവുകളിൽ വ്യക്തത വരുത്തി നാഷണൽ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ വിഭാഗം. കെട്ടിടങ്ങൾക്കുള്ളിലെ വാണിജ്യ സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നതടക്കമുള്ള പ്രതിരോധ നടപടികൾ പാലിക്കണമെന്നും ഇത്തരം കെട്ടിടങ്ങൾക്കുള്ളിലെ വാണിജ്യ സ്ഥലങ്ങൾ അടച്ച സ്ഥലങ്ങളുടെ പരിധിയിലാണെന്നും നാഷണൽ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ (വിഖായ) വ്യക്തമാക്കി.

കെട്ടിടങ്ങൾക്കുള്ളിൽ സ്ഥിതിചെയ്യുന്ന വാണിജ്യ മാളുകളും മാർക്കറ്റുകളും പ്രതിരോധ നടപടികൾ ലഘൂകരണ തീരുമാനത്തിന്റെ പരിധിയിൽ വരില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, ഹസ്തദാനം നൽകുന്നത് ഒഴിവാക്കണമെന്നും സാംക്രമിക രോഗ നിയന്ത്രണ കേന്ദ്രത്തിന്റെ അസിസ്റ്റന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ഇമാദ് അൽ മുഹമ്മദി ആവശ്യപ്പെട്ടു. കാരണം ഇത് വൈറസ് പകരാനുള്ള ഒരു കാരണമാണെന്നും പ്രത്യേകിച്ചും പകർച്ചവ്യാധി ഇതുവരെ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം ഉണർത്തി.

സഊദിയിൽ മാസ്ക് ധരിക്കൽ ഉൾപ്പെടെ കൊവിഡ് പ്രതിരോധ നടപടികളിൽ ഇന്നലെയാണ് ഇളവ് പ്രഖ്യാപിച്ചത്. നാളെ മുതൽ പ്രാബല്യത്തിൽ വരുന്ന ഇളവുകളിൽ തുറന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ടതില്ല. എന്നാൽ, അടഞ്ഞ സ്ഥലളിൽ ഉൾപ്പെടെ ഇത് നിർബന്ധമാക്കപ്പെട്ട സ്ഥലനങ്ങളിളും ധരിക്കൽ നിർബന്ധമാണ്

സഊദിയിൽ കൊവിഡ് പ്രതിരോധ നടപടികൾ ഒഴിവാക്കുന്നു, മാസ്ക് ധരിക്കുന്നതിൽ ഇളവ്