റിയാദ്: സമൂഹത്തിൽ കിംവദന്തികൾ പ്രചരിപ്പിക്കുന്നതിനെക്കുറിച്ച് സഊദിയിൽ നടന്ന പഠനത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. രാജ്യത്ത് പ്രചരിക്കുന്ന കിംവദന്തികളിൽ 46 ശതമാനവും തൽക്ഷണ സന്ദേശമയയ്‌ക്കൽ ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് ആണെന്ന് സ്ഥിരീകരിക്കുന്നതാണ് പഠന റിപ്പോർട്ട്. ട്വിറ്റർ വഴി നടക്കുന്ന കിംവദന്തികൾ 41 ശതമാനവുമാ. ഫെസ്ബുക്ക്, ഇൻസ്റ്റാഗ്രാം, യൂട്യൂബ് എന്നിവയാണ് മറ്റുള്ളവ.
സഊദിയിലെ കൊവിഡ് -19-മായി ബന്ധപ്പെട്ട പകർച്ചവ്യാധിയുടെ മുൻകാല വിശകലനം എന്ന പേരിൽ “MDPI” മാസികയിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ കണ്ടെത്തൽ. പ്രചരിക്കുന്ന ഇത്തരം കിംവദന്തികൾ അനിശ്ചിതത്വവും ആശങ്കയും പടരുന്നതിന് കാരണമായി, എന്നാൽ ആരോഗ്യ അവബോധം പ്രചരിപ്പിക്കാൻ സർക്കാർ എടുത്ത നടപടികൾ ഈ കിംവദന്തികളുടെ ആഘാതം കുറയ്ക്കുന്നതിലും, ആത്മവിശ്വാസം വർധിപ്പിക്കുന്നതിലും നിർണ്ണായക ഘടകമായി മാറിയെന്നും പഠനത്തിൽ പറയുന്നു.

അതേസമയം, സഊദിയിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കും മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നവർക്കും കടുത്ത ശിക്ഷയാണ് കാത്തിരിക്കുന്നത്. പലപ്പോഴായി ഇക്കാര്യം മുന്നറിയിപ്പായി നൽകുകയും ചെയ്യുന്നുണ്ട്.
സഊദി പ്രവാസികളെ ശ്രദ്ധിച്ചോളൂ… സ്മാർട്ട് ഫോണുകൾ ദുരുപയോഗം ചെയ്‌താൽ ഒരു വർഷം തടവും 500,000 റിയാൽ പിഴയും




