സഊദി വത്കരണം ഫലം കാണുന്നു, സഊദിയിലെ തൊഴിലില്ലായ്മ നിരക്ക് 11 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിൽ

0
2258

റിയാദ്: വിവിധ തലങ്ങളിലുള്ള ശക്തമായ സഊദി വത്കരണം സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതിൽ വൻ വിജയമെന്ന് കണക്കുകൾ. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം ഈ വർഷം രണ്ടാം പാദത്തിന്റെ അവസാനത്തിൽ 11.3 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക് രേഖപ്പെടുത്തിയത്. പതിനൊന്ന് വർഷത്തിനിടെയുള്ള ഏറ്റവും കുറവ് തൊഴിലില്ലായ്മ നിരക്കാണിത്. ഇതേ വർഷം ആദ്യ പാദത്തിന്റെ അവസാനത്തിൽ ഇത് 11.7 ശതമാനം ആയിരുന്നു.

ഈ വർഷത്തെ ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്‌സിലെ രണ്ടാം പാദത്തിലെ ലേബർ ഫോഴ്സ് സർവേയിൽ മൊത്തം ജനസംഖ്യയുടെ തൊഴിലില്ലായ്മ നിരക്ക് (സഊദികളും സഊദികളല്ലാത്തവരും) 2021 ആദ്യ പാദത്തിൽ 6.5 ശതമാനവുമാണ്.

കൊവിഡ് പകർച്ചവ്യാധിക്കുശേഷം തൊഴിലില്ലായ്മ നിരക്ക് 2020 രണ്ടാം പാദത്തിന്റെ അവസാനത്തിൽ 15.4 ശതമാനത്തിലും മൂന്നാം പാദത്തിന്റെ അവസാനത്തിൽ 14.9 ശതമാനത്തിലും 2020 നാലാം പാദത്തിന്റെ അവസാനത്തിൽ 12.6 ശതമാനത്തിലും എത്തി.

രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളിൽ കൊറോണയുടെ പ്രത്യാഘാതങ്ങളിൽ നിന്നുള്ള വീണ്ടെടുക്കലിനെ പ്രതിഫലിപ്പിക്കുന്നതാണ് സമീപകാല ഡാറ്റകൾ. കൂടാതെ, രാജ്യത്തെ ബന്ധപ്പെട്ട അധികാരികൾ നടപ്പിലാക്കുന്ന വിവിധ സഊദി വത്കരണ പ്രോഗ്രാമുകൾക്ക് കീഴിൽ ആയിരക്കണക്കിന് തൊഴിലന്വേഷകരെ ഉൾക്കൊള്ളാനുള്ള സഊദി സമ്പദ്‌വ്യവസ്ഥയുടെ കഴിവ് വിളിച്ചോതുകയും ചെയ്യുന്നുണ്ട്.