ദുബൈയിൽ ക്വാറന്റീനിൽ കഴിയവേ സഊദി പ്രവാസി കുഴഞ്ഞു വീണ് മരിച്ചു

0
3077

സഊദിയിലേക്ക് പോകാനായി ദുബൈയിൽ എത്തിയ പ്രവാസി കുഴഞ്ഞു വീണു മരിച്ചു. പതിനാല് ദിവസം സഊദിക്ക് പുറത്ത് കഴിയണമെന്ന നിബന്ധനയെ തുടർന്ന് ഇതിനായി ദുബൈയിലെത്തിയ കർണ്ണാടക ശിവമൊഗ്ഗ സ്വദേശി മുഹമ്മദ്​ ഫാറൂഖ് (32)ആണ്​ ദുബൈയിൽ ഹോട്ടലിൽ കുഴഞ്ഞുവീണു മരിച്ചത്.

രണ്ടുദിവസം മുമ്പാണ്​ കാസർകോ​ട്ടെ ട്രാവൽ ഏജൻസി മുഖേന ഇദ്ദേഹം ദുബൈയിൽ എത്തിയത്​. ക്വാറൻറീനിൽ കഴിയവെയാണ്​ മരണം. മൃതദേഹം മോർച്ചറിയിലേക്ക്​ മാറ്റി.