റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിൽ നിന്നും കിഴക്കൻ സഊദിയിലെ ദമാമിലേക്ക് പോകുകയായിരുന്ന തമിഴ് കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ട് അമ്മയും മകളും മരിച്ചു. തമിഴ്‌നാട് മധുരൈ സ്വദേശിയായ കനഗസബാപതിയുടെ ഭാര്യ മലര്‍ച്ചെല്‍വി (54), മകള്‍ ശ്യാമ (25) എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായാണ് വിവരം. കനഗസബാപതിക്ക് പരിക്കേൽക്കുകയും ചെയ്തു. റിയാദില്‍ നിന്ന് അല്‍ഖോബാറിലേക്ക് പോകുകായിരുന്ന കനഗസബാപതിയുടെയും കുടുംബവും സഞ്ചരിച്ച കാർ ട്രെയിലര്‍ ഇടിച്ചാണ് അപകടം.
ഇന്നലെ വൈകുന്നേരം റിയാദില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ അല്‍ദഹൂ പ്രദേശത്തിന് അടുത്ത് വെച്ചാണ് സംഭവം.
അമേരിക്കയില്‍ പഠിക്കുന്ന ശ്യാമ മാതാപ്പിതാക്കളുടെ അടുത്ത് സന്ദര്‍ശന വിസയിലാണ് എത്തിയിരുന്നത്. മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സാമൂഹ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.