ജിദ്ദ: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരന് വി. എം കുട്ടിയുടെ വേര്‍പാടില്‍ കേരള മാപ്പിള കല അക്കാദമി ജിദ്ദ ചാപ്റ്റർ അനുശോചിച്ചു. മാപ്പിളപ്പാട്ടിനെ ജനകീയമാക്കിയതില്‍ ആദ്യസ്ഥാനത്തു തന്നെ ഇടം പിടിച്ചയാളായിരുന്നു വി. എം കുട്ടി എന്നും ആറ് പതിറ്റാണ്ടിലധികം സ്വദേശത്തും വിദേശത്തുമായി നിരവധി സദസ്സുകളില്‍ സഹൃദയ ലോകത്തെ മാപ്പിളപ്പാട്ടിലൂടെ ആനന്ദ ഭരിതരാക്കിയ കലാകാരനായിരുന്നു അദ്ദേഹമെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഗായകന്, ഗാനരചയിതാവ്, സംഗീത സംവിധായകന്, അധ്യാപകൻ എന്നീ നിലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. അദ്ദേഹത്തിന്റെ വേര്‍പാടില്‍ വ്യസനിക്കുന്ന ഉറ്റവര്‍, സഹൃദയര്‍, സുഹൃത്തുക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ ദു:ഖത്തില്‍ പങ്കു ചേരുന്നതായും പ്രസിഡണ്ട് കെ.എൻ എ ലത്തീഫ് , ആക്ടിംഗ് സെക്രട്ടറി റഊഫ് തീരൂരങ്ങാടി , ട്രഷറർ ഹസ്സൻ കൊണ്ടോട്ടി എന്നിവർ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.