റിയാദ്: സഊദി അറേബ്യയില്‍ റബീഉല്‍ അവ്വല്‍ ഒന്ന് ഇന്ന് (08-ഒക്ടോബർ-2021-വെള്ളി) ആണെന്ന് സുപ്രിം കോടതി അറിയിച്ചു. ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ വ്യാഴാഴ്ച സഫര്‍ 30 പൂര്‍ത്തിയാക്കി വെള്ളിയാഴ്ച റബീഉല്‍ അവ്വല്‍ ഒന്നായി കണക്കാക്കണം.
അതേസമയം, സഊദി അറേബ്യയുടെ ഔദ്യോഗിക കലണ്ടറായ ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം വ്യാഴാഴ്ചയാണ് റബീഉല്‍ അവ്വല്‍ ഒന്ന്. സഊദി സുപ്രീം കോർട്ട് പ്രസ്താവനയിൽ അറിയിച്ചു.




