സഊദിയിൽ വൻ മയക്കുമരുന്ന് കടത്ത് പിടികൂടി, 26 പേർ അറസ്റ്റിൽ

0
2092

161 കിലോ ഹാഷിഷ്, 26.3 ടൺ ഖാത്ത് എന്നിവയാണ് പിടിച്ചെടുത്തത്

റിയാദ്: ജസാൻ, അസീർ, നജ്റാൻ മേഖലകളിൽ നിന്നായി 161 കിലോഗ്രാം ഹാഷിഷും 26.3 ടൺ ഉത്തേജക ഖാതും കടത്താനുള്ള ശ്രമം തകർത്തതായി അതിർത്തി രക്ഷാ സേന അറിയിച്ചു. അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ച 17 സഊദി പൗരന്മാരെയും മറ്റ് രാജ്യക്കാരായ 9 കള്ളക്കടത്ത്കാരുമടക്കം ഓപ്പറേഷനിൽ ഉൾപ്പെട്ട 26 പേരെ അറസ്റ്റ് ചെയ്തതായും അതിർത്തി നിരീക്ഷണ സേന അറിയിച്ചു.

മയക്കുമരുന്ന് വേട്ടയിൽ കുടുങ്ങിയവരിൽ സഊദി പൗരന്മാർക്ക് പുറമെയുള്ളവരിൽ m6 പേർ എത്യോപ്യക്കാരും 3 പേർ യമനി പൗരന്മാരുമാണ്. തുടർനടപടികൾക്കായി ഹാഷിഷും ഉത്തേജക മരുന്നും ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറിയതായി ബോർഡർ ഗാർഡ് വക്താവ് ലെഫ്. കേണൽ മിസ്ഫർ ബിൻ ഗാനിം അൽ ഖർണി പറഞ്ഞു.